ഫൊക്കാന ന്യൂ യോര്‍ക്ക് അപ്പ്‌സ്റ്റേറ്റ് റീജിയണല്‍ കണ്‍വെന്‍ഷന്റെ ഫ്‌ളയര്‍ പ്രകാശനം ചെയ്തു

ഫൊക്കാന ന്യൂ യോര്‍ക്ക് അപ്പ്‌സ്റ്റേറ്റ് റീജിയണല്‍ കണ്‍വെന്‍ഷന്റെ ഫ്‌ളയര്‍ പ്രകാശനം ചെയ്തു


ന്യൂ യോര്‍ക്ക്: റോക്കലാന്‍ഡ് കൗണ്ടിയിലെ ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തുന്ന ഫൊക്കാനാ ന്യൂ യോര്‍ക്ക് അപ്പ്‌സ്റ്റേറ്റ് റീജിയണല്‍ കണ്‍വെന്‍ഷന്റെ ഫ്‌ളയര്‍ കൊല്ലം എം പി എന്‍ കെ പ്രേമചന്ദ്രന്‍, റാന്നി എം എല്‍ എ പ്രമോദ് നാരായണ്‍, മാധ്യമ പ്രവര്‍ത്തകരായ ജോണി ലൂക്കോസ്, ലീന്‍ ജസ്മാസ്, മോത്തി രാജേഷ് ഭൂമി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

ഫൊക്കാന റീജിണല്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ചു ഫുഡ് ഫെസ്റ്റിവല്‍, യൂത്ത് ഫെസ്റ്റിവല്‍, സ്‌പെല്ലിങ് ബീ കോംപറ്റീഷന്‍, ചിട്ടുകളി മത്സരം, ഫൊക്കാന കിക്ക് ഓഫ് തുടങ്ങിയ നിരവധി പരിപാടികളാണ് റീജണല്‍ കണ്‍വെന്‍ഷന്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. പൊതുസമ്മേളനത്തില്‍ ഫാ. ഡേവിസ് ചിറമേല്‍ മുഖ്യഅഥിതിയായി പങ്കെടുക്കുന്നതോടൊപ്പം മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുക്കും.

ഫുഡ് ഫെസ്റ്റിവല്‍ വൈവിധ്യമാര്‍ന്ന രുചികളെ  വിവിധ ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ ഒരുമിച്ച് ഒരു കുടക്കിഴില്‍ കൊണ്ടുവരുന്നു എന്ന പ്രത്യേകത കുടി ഈ ഫുഡ് ഫെസ്റ്റിവലിനുണ്ട്. കുട്ടികളുടെ കലോത്സവം, കണ്ണഞ്ചിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ തുടങ്ങി നിരവധി പരിപാടികള്‍ ഉള്‍പ്പെടുത്തിയാണ്  റീജണല്‍ കണ്‍വെന്‍ഷന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

റീജണല്‍  കണ്‍വെന്‍ഷന്റെ പ്രവര്‍ത്തങ്ങള്‍ക്കായി റീജണല്‍ വൈസ് പ്രസിഡന്റ് ആന്റോ വര്‍ക്കി, റീജണല്‍ കോര്‍ഡിനേറ്റര്‍ ഷീല ജോസഫ്, റീജണല്‍ സെക്രട്ടറി അഭിലാഷ് പുളിക്കത്തൊടി, റീജണല്‍ ട്രഷര്‍ ഷൈമി ജേക്കബ്, റീജണല്‍ ജോയിന്റ് സെക്രട്ടറി സാജന്‍ മാത്യു, റീജിയണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ലിജോ ജോണ്‍, യൂത്ത് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍ റോയി ആന്റണി എന്നിവരുടെ എന്നിവരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ നടക്കുന്നു.