ഹൃദയരോഗങ്ങളും പ്രതിവിധികളും ക്ലാസ് ഒന്‍പതിന്

ഹൃദയരോഗങ്ങളും പ്രതിവിധികളും ക്ലാസ് ഒന്‍പതിന്


ഫിലഡല്‍ഫിയ: ഗുഡ് സമരിറ്റന്‍ കമ്മ്യൂണിറ്റി- സ്‌നേഹതീരവും സെന്റ്. തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചും സംയുക്തമായി ചേര്‍ന്നുകൊണ്ട് 'ഹൃദയരോഗങ്ങളും പ്രതിവിധികളും' എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത ന്യുറോളജിസ്റ്റ് ഡോ. ജിക്കു സക്കറിയായും പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ഷില്ല സക്കറിയായും നയിക്കുന്ന ഒപ്പം റവ. ഫാ. എം കെ കുറിയാക്കോസ്, റവ. ഫാ. സുജിത്ത് തോമസ് എന്നിവര്‍ പങ്കെടുക്കുന്ന വിജ്ഞാനപ്രദമായ ക്ലാസ്സ് നവംബര്‍ 9ന് ഞായറാഴ്ച ഉച്ചക്ക് കൃത്യം 12 മണിക്ക് ഫിലഡല്‍ഫിയ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഹാളില്‍ നടക്കും. 

ക്ലാസ്സില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ രാവിലെ 11:45ന് മുന്‍പായി ഹാളില്‍ പ്രവേശിക്കേണ്ടതാണെന്ന്  സൂസന്‍ ഡേവിഡ് (ചര്‍ച്ച് സെക്രട്ടറി), റേച്ചല്‍  ഡേവിഡ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവര്‍ അറിയിച്ചു.

സെന്റ് തോമസ് പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം റെച്ചേല്‍ ഡേവിഡ്, ലിസ ജോണ്‍, എഞ്ചലീന്‍ മാത്യു, മാത്യൂസ് വര്‍ഗീസ് എന്നിവര്‍ ക്ലാസ്സ് ഇന്‍വിറ്റേഷന്‍ നടത്തും.