ഇന്‍കാസ് ഗ്ലോബല്‍ ഐക്കണ്‍ പുരസ്‌ക്കാരം എം എ യൂസഫലിക്ക്

ഇന്‍കാസ് ഗ്ലോബല്‍ ഐക്കണ്‍ പുരസ്‌ക്കാരം എം എ യൂസഫലിക്ക്


ദുബായ്: യു എ ഇ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രഥമ ഗ്ലോബല്‍ ഐക്കണ്‍ പുരസ്‌കാരം പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയ്ക്ക് സമ്മാനിക്കും. ഞായറാഴ്ച അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷനില്‍ നടക്കുന്ന 'ഇന്‍കാസ് ഓണം' എന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

കഠിനാധ്വാനത്തിലൂടെ ലോകത്തോളം ഉയര്‍ന്ന ഗ്ലോബല്‍ മലയാളി എന്ന ബഹുമതി നല്‍കിയാണ് എം എ യൂസഫലിയെ ഗ്ലോബല്‍ ഐക്കണ്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് യു എ ഇ ഇന്‍കാസ് പ്രസിഡന്റ് സുനില്‍ അസീസ് ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.