ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ ഡേ ഡാളസ്സില്‍ ആഘോഷിയ്ക്കുന്നു:

ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ ഡേ ഡാളസ്സില്‍ ആഘോഷിയ്ക്കുന്നു:


ഡാളസ്: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ക്രൈസ്തവ സഭകളും ക്രിസ്തീയ സംഘടനകളും സംയുക്തമായ് കരോള്‍ട്ടണ്‍ സിറ്റിയില്‍ ആഗസ്റ്റ് 2ന് വൈകിട്ട് 5.30ന് ക്രിസ്റ്റ്യന്‍ ഡേ ആഘോഷിക്കുന്നു. മാര്‍ത്തോമ, സി എസ് ഐ, ഓര്‍ത്തോഡക്‌സ്, യാക്കോബയ്റ്റ്‌സ്, കാനായ, കാത്തലിക്, ബ്രദറണ്‍, പെന്തക്കോസ്ത്,  (ഐ പി സി, അസംബ്ലീസ് ഓഫ് ഗോഡ്, ചര്‍ച്ച ഓഫ് ഗോഡ്, ശാരോന്‍, സ്വതന്ത്ര സഭകള്‍) തുടങ്ങിയ സഭകളില്‍ നിന്നുള്ള സഭാ ലീഡേഴ്സും സഭാവിശ്വാസികളും ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്. 

ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ ജനങ്ങള്‍ അനുഭവിക്കുന്ന പീഢനങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും അവര്‍ക്കായുള്ള സംരക്ഷണവും പ്രാര്‍ഥനയുമാണ്  സമ്മേളനം കൊണ്ട് ലക്ഷ്യമാക്കുന്നത്.  

ഡാളസ് ഫോര്‍ട്ട് വെര്‍ത്ത് സിറ്റി വൈഡ് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ മാത്യൂ ശമുവേല്‍, പാസ്റ്റര്‍ ജോണ്‍, പാസ്റ്റര്‍ പോള്‍ തുടങ്ങിയവരാണ് ഈ സമ്മേളനത്തിന്റെ നേതൃത്വനിരയില്‍ പ്രവര്‍ത്തിക്കുന്നത്.