ഫിലാഡല്‍ഫിയയില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ ആഘോഷം ഇന്ന്

ഫിലാഡല്‍ഫിയയില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ  ആഘോഷം ഇന്ന്


ഫിലാഡല്‍ഫിയ: ക്രൈസ്തവ സഭകള്‍  സംയുക്തമായി ജൂലൈ 13 ഞായറാഴ്ച ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ  ആഘോഷിക്കുന്നു. വൈകിട്ട് അഞ്ചു മണിക്ക്  സീറോ മലബാര്‍ കത്തോലിക്കാ പള്ളിയിലാണ് പരിപാടി.  

സെന്റ് തോമസ് ഇവന്‍ജലിക്കല്‍ ചര്‍ച്ച് ബിഷപ്പ്  ഡോ. സി വി സാമുവല്‍, സ്റ്റേറ്റ് റെപ്രസെന്ററ്റീവ്  ജറീഡ് സോളമന്‍, ഐക്യ രാഷ്ട്രസഭ മുന്‍ ഐ ടി  സെക്രട്ടറി ജോര്‍ജ് എബ്രഹാം എന്നിവരാണ് മുഖ്യ പ്രാസംഗികര്‍. 

കേരള സഭകള്‍ക്ക് പുറമെ ഗുജറാത്തി, തെലുങ്ക്, ഹിന്ദി ചര്‍ച്ചുകളും ക്വയര്‍, ഉപകരണ സംഗീതം, ബൈബിള്‍ റീഡിങ്, സ്‌കിറ്റ് തുടങ്ങിയ പരിപാടികള്‍ അവതരിപ്പിക്കും. ഫാ. എം കെ കുര്യാക്കോസ്, പാസ്റ്റര്‍ പി സി ചാണ്ടി, ബിമല്‍ ജോണ്‍, പോള്‍  വര്‍ക്കി തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റിയാണ് പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഫെല്ലോഷിപ്പ് ഡിന്നര്‍ ഉള്‍പ്പെട്ടിട്ടുള്ള പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്. സഭാ ഭേദമെന്യേ എല്ലാ ക്രൈസ്തവ വിശ്വാസികളും പങ്കെടുത്തു പരിപാടി വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.