സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂണ്‍ 28 മുതല്‍

സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂണ്‍ 28 മുതല്‍


ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തില്‍   ഭാരതത്തിന്റെ അപ്പസ്തോലനും ഇടവക മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടേയും ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ജൂണ്‍ 28   മുതല്‍ ജൂലൈ എട്ടുവരെ സംയുക്തമായി കൊണ്ടാടുമെന്ന് ഇടവക വികാരി ഫാ. ആന്റണി പുല്ലുകാട്ട് സേവ്യര്‍ അറിയിച്ചു.

തിരുനാളിനു ആരംഭം കുറിച്ചുള്ള കൊടികയറ്റം ജൂണ്‍ 28ന് വെള്ളിയാഴ്ച വെകിട്ട് 7.15-ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനക്കും തുടര്‍ന്ന് ആഘോഷമായ ദിവ്യബലിക്കും ശേഷം നടക്കും. 

ദിവ്യബലിക്ക് ഇടവക വികാരി റവ. ഫാ. ആന്റണി പുട്ടുകാട്ട് സേവ്യര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. എല്ലാ പിതാക്കന്മാര്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടക്കും. പ്രാര്‍ഥന ചടങ്ങുകള്‍ക്ക് സെന്റ് തോമസ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.

ജൂണ്‍ 29-ന് ശനിയാഴ്ച രാവിലെ 9.00ന് നിത്യസഹായ മാതാവിനോടുള്ള നൊവേനയും തുടര്‍ന്ന് നടക്കുന്ന വിശുദ്ധ ദിവ്യബലിക്ക് റവ. ഫാ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇടവക വികാരി സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. കുട്ടികള്‍ക്കുവേണ്ടിയുള്ള  പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. പ്രാര്‍ഥന ചടങ്ങുകള്‍ക്ക് സെന്റ് അല്‍ഫോന്‍സാ വാര്‍ഡ് കുടുംബാംഗങ്ങള്‍  നേതൃത്വം നല്‍കും.

ജൂണ്‍ 30-ന് ഞായറാഴ്ച രാവിലെ 7.30-ും, 11:30നുമായി രണ്ടു ദിവ്യബലികള്‍ (മലയാളം) ഉണ്ടായിരിക്കും.

റവ. ഫാ. തോമസ് വട്ടംകാട്ടേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ ദിവ്യബലിയോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഗ്രാന്റ് പരെന്റ്‌സ് ഡേ് ആയി ആചരിക്കും. എല്ലാ ഗ്രാന്റ് പാരന്റ്‌സിനും വേണ്ടി പ്രത്യക പ്രാഥനകളും നടത്തപ്പെടും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന പതിവുപോലെ ഉണ്ടായിരിക്കുന്നതാണ്. തിരുനാള്‍ പ്രാര്‍ഥനകള്‍ക്ക്  സെന്റ് പോള്‍ വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.

ജൂലൈ 1ന് തിങ്കളാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട് 7:30ന് റവ. ഫാ. എബ്രഹാം ഒരപ്പാങ്കലിന്റെ  മുഖ്യകാര്‍മികത്വത്തില്‍ നടക്കും. ഇടവക വികാരി സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. അമ്മമാരുടെ ദിനമായി ആചരിക്കും. എല്ലാ അമ്മമാര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ഥനകളും  നടത്തപ്പെടും. പ്രാര്‍ഥനക്ക് സെന്റ് ആന്റണി വാര്‍ഡ് കുടുംബാങ്ങങ്ങള്‍ നേതൃത്വം നല്‍കും.

ജൂലൈ 2ന്  ചൊവാഴ്ച്ച വൈകിട്ട് 7.15ന് ഉണ്ണി ഈശോയുടെ നൊവേനയോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാവും. റവ. ഫാ. ബിജു നാറാണത്ത് സി എം ഐയുടെ  മുഖ്യകാര്‍മ്മികത്വത്തിലായിരിക്കും വിശുദ്ധ ബലി നടക്കുന്നത്. തുടര്‍ന്ന് പതിവുപോലെ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലുള്ള നൊവേനയും നടക്കും. കുട്ടികളുടെ ദിനമായി ആചരിക്കും. അവര്‍ക്കായി പ്രത്യേക പ്രാര്‍ഥനകളും നടക്കും. പ്രാര്‍ഥനകള്‍ക്ക് സെന്റ് ജോസഫ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം കൊടുക്കും.

ജൂലൈ 3ന് ബുധനാഴ്ച വിശുദ്ധ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ (രക്തസാക്ഷിത്വ ദിനം) ഭക്ത്യാദരപൂര്‍വം ആചരിക്കും. വൈകിട്ട് 5:30ന് റവ. ഫാ. ജോബി ജോസഫിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഇംഗ്ലീഷിലും 7:30ന് നടക്കുന്ന ആഘോഷമായ റാസക്രമത്തിലുള്ള ദിവ്യബലിക്ക്, പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് വികാരി റവ. ഫാ. സിമ്മി തോമസ്,  റവ. ഫാ. ജോസഫ് അലക്‌സ്, ഇടവക വികാരി എന്നിവരുടെ കാര്‍മ്മികത്വത്തിലായിരിക്കും നടക്കുക.  ദിവ്യബലിയെ തുടര്‍ന്ന് പതിവുപോലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നേദിവസം യുവാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്‍ഥനകളും നടക്കും. പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് സെന്റ് മേരീസ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.

ജൂലൈ 4ന് വ്യാഴാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ രാവിലെ 9ന് റവ. ഫാ. ഫിലിപ് വടക്കേക്കരയുടെ മുഖ്യ കാര്‍മികത്വത്തിലുള്ള വിശുദ്ധ ദിവ്യബലിയോടെ ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തും. പ്രാര്‍ഥനകള്‍ക്ക് സെന്റ് ജൂഡ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.

ജൂലൈ അഞ്ചിന് വെള്ളിയാഴ്ച്ച വൈകിട്ട് 7:15ന് വിശുദ്ധ കുര്‍ബാനയുടെ ആരാധനയും തുടര്‍ന്ന് വിശുദ്ധ ദിവ്യബലിയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. ഇന്നത്തെ ദിവ്യബലി ഡിവൈന്‍ മേഴ്സി ഹീലിംഗ് സെന്റര്‍ ഡയറക്ടര്‍ റവ. ഫാ. സുനില്‍ ഏനെക്കാട്ടിന്റെ മുഖ്യകര്‍മ്മികത്വത്തില്‍ നടക്കും. ഇടവക വികാരി സഹകാര്‍മികത്വം വഹിക്കും. ഇന്നേ ദിവസം രോഗശാന്തി പ്രാര്‍ഥന ദിനമായി ആചരിക്കും. എല്ലാ രോഗികള്‍ക്കുവേണ്ടിയും പ്രത്യേക പ്രാര്‍ഥനകളും നടത്തപ്പെടും. പ്രാര്‍ഥനകള്‍ക്ക് സെന്റ് ജോര്‍ജ് വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.

ജൂലൈ 6ന് ശനിയാഴ്ച രാവിലെ 9ന് നിത്യസഹായ മാതാവിനോടുള്ള നൊവേനയും തുടര്‍ന്ന് നടക്കുന്ന വിശുദ്ധ ദിവ്യബലിക്ക് ബാലസോര്‍ രൂപതയുടെ അഭിവന്ദ്യ പിതാവ് വര്‍ഗീസ് തോട്ടങ്കര സി എമ്മിന്റെ മുഖ്യകര്‍മ്മികത്വത്തില്‍ നടക്കും. ഇടവക വികാരി സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും നടത്തപ്പെടും. സഭക്കും വൈദികര്‍ക്കും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനകള്‍ നടത്തപ്പെടും. പ്രാര്‍ഥനകള്‍ക്ക് സെന്റ് തെരേസ ഓഫ് കല്‍ക്കട്ട വാര്‍ഡ് കുടുംബാംഗങ്ങള്‍ നേതൃത്വം നല്‍കും.

ജൂലൈ 7ന് ഞായറാഴ്ച പ്രധാന തിരുനാള്‍ ദിനത്തില്‍ വൈകിട്ട് നാല് മണിക്ക് രൂപ പ്രതിഷ്ഠയോടെ തിരുനാള്‍ ചടങ്ങുകള്‍ ആരംഭിക്കും. ആഘോഷമായ വിശുദ്ധ ദിവ്യബലിക്ക് ഷാര്‍ലെറ്റ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ഇടവക വികാരി റവ. ഫാ. രാജീവ് വലിയവീട്ടില്‍, റവ.ഫാ. ഡോ. റോയ് പെരേര എസ് ജെ, പി എച്ച് ഡി, റവ. ഫാ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, റവ. ഫാ. ഫിലിപ്പ് വടക്കേക്കര, റവ. ഫാ. ജോസഫ് അലക്‌സ് എന്നിവരോടൊപ്പം ഇടവക വികാരിയും സന്നിഹിതനായിരിക്കും. ദേവാലയത്തിലെ മുഖ്യ തിരുകര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും അടിമ സമര്‍പ്പണവും പ്രസുദേന്ധി വാഴ്ചയും നടക്കും.

തിരുനാള്‍ ആഘോഷങ്ങളോടനുബന്ധിച്ചു വൈകിട്ടു 7 മണിമുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. മ്യൂസിക്കല്‍ ഷോ, ശിങ്കാരി മേളം, ബ്ലൂകെട്, ഇലക്റ്റിക് ഗ്രൂവ്സ്, റാഫിള്‍, യൂത്ത് ബാന്‍ഡ്, തുടര്‍ന്ന് ഫയര്‍ വര്‍ക്സും നടക്കും.

ജൂലൈ 8ന് തിങ്കാളാഴ്ച വൈകിട്ട് 7.30ന് വിശുദ്ധബലിയും മരിച്ച ആത്മാക്കള്‍ക്കായുള്ള പ്രത്യേക പ്രാര്‍ഥകളും തുടര്‍ന്ന് കൊടിയിറക്കവും നടക്കും.

സ്‌നേഹവിരുന്നോടെയാണ് ഓരോ ദിവസത്തെയും തിരുനാളിനു സമാപനം കുറിക്കുന്നത്.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് റോയ് മാത്യു ആന്‍ഡ് മിനി റോയ്, ബിജോയ് ആന്‍ഡ് റോസ് പൊറവന്‍തട്ടില്‍, നിഖില്‍ സ്റ്റീഫന്‍  ആന്‍ഡ് സ്റ്റെഫി ഓലിക്കല്‍ എന്നീ കുടുംബാംഗങ്ങള്‍ ആണ്.  

തിരുനാളിനോടനുബന്ധിച്ച് ദേവാലയത്തിലെ വിവിധ ഭക്തസംഘടനകള്‍ നടത്തുന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് തിരുനാളിന്റെ സംഘടാകര്‍ അറിയിച്ചു. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.