മാപ്പിന്റെ ചെസ് ആന്റ് കാരംസ് ടൂര്‍ണമെന്റ് വന്‍ വിജയം

മാപ്പിന്റെ ചെസ് ആന്റ് കാരംസ് ടൂര്‍ണമെന്റ് വന്‍ വിജയം


ഫിലഡല്‍ഫിയാ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഫിലഡല്‍ഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ നടത്തിയ ചെസ് ആന്റ് കാരംസ് ടൂര്‍ണമെന്റ്  വന്‍ വിജയമായി.

സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ സന്തോഷ് ഫിലിപ്പിന്റെ  നേതൃത്വത്തില്‍ സംഘടിപ്പിച്ച വാശിയേറിയ ചെസ് ആന്റ് കാരംസ് ടൂര്‍ണമെന്റില്‍ 'ചെസ്സ് ജൂനിയര്‍' വിഭാഗത്തില്‍ ഋത്വിക് (പെന്‍സില്‍വേനിയ),  ഗബ്രിയേല്‍ (ന്യൂജേഴ്സി) എന്നിവരും, 'ചെസ്സ് സീനിയര്‍'  വിഭാഗത്തില്‍ ജൂലിയസ് മാളിയേക്കല്‍ (ഫിലഡല്‍ഫിയാ), ജോയല്‍ വര്‍ഗീസ് (ന്യൂജേഴ്സി)  എന്നിവരും നേടി.

കാരംസ് ടൂര്‍ണമെന്റില്‍ ഫിലഡല്‍ഫിയായില്‍ നിന്നുള്ളവരായ  ആശിഷ് ആന്റ് സിബി ടീമും ഡാന്‍ ആന്റ് ലിബു ടീമും   പെന്‍സില്‍വേനിയായില്‍നിന്നുള്ള സുനില്‍ ആന്റ് രഞ്ജിത് ടീമും ജേതാക്കളായി.

വാശിയേറിയ മത്സരത്തില്‍ ഒന്‍പത്  ടീമുകള്‍  പങ്കടുത്തു. മത്സരത്തിന് ശേഷം അനുമോദന യോഗത്തില്‍ വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും ട്രോഫികളും സമ്മാനിച്ചു.

ഈ രണ്ടു മത്സരങ്ങളും വന്‍ വിജയമായത്  സ്‌പോര്‍ട്ട്‌സ് ചെയര്‍മാന്‍ സന്തോഷ് ഫിലിപ്പിന്റെ  നേതൃത്വപാടവത്തിന്റെ അംഗീകാരമായി മാപ്പ് പ്രസിഡന്റ് ബെന്‍സണ്‍ വര്‍ഗീസ് പണിക്കര്‍ വിലയിരുത്തി.  

പ്രസിഡന്റ് ബെന്‍സണ്‍ വര്‍ഗീസ് പണിക്കര്‍, ജനറല്‍ സെക്രട്ടറി ലിജോ ജോര്‍ജ്ജ്, ട്രഷറര്‍ ജോസഫ് കുരുവിള (സാജന്‍) എന്നിവരെക്കൂടാതെ, മുഴുവന്‍ കമ്മറ്റി അംഗങ്ങളുടെയും സാന്നിധ്യം പരിപാടിയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചു. സന്തോഷ് ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.