മേയര്‍ ട്രെയ് കിംഗ് തറയില്‍ പിതാവിനെ സന്ദര്‍ശിച്ചു

മേയര്‍ ട്രെയ് കിംഗ് തറയില്‍ പിതാവിനെ സന്ദര്‍ശിച്ചു


അറ്റ്‌ലാന്റ/ ജോര്‍ജിയ: അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന ചങ്ങനാശേരി ആര്‍ച് ബിഷപ്പ് മാര്‍ തോമസ് തറയിലിനെ ഡക്യൂള മേയര്‍ ട്രേയ് കിംഗ് സന്ദര്‍ശിച്ചു. അറ്റ്‌ലാന്റ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തോലിക്കാ ചര്‍ച്ചില്‍ നടക്കുന്ന ത്രിദിന ധ്യാനത്തിന് നേതൃത്വം കൊടുക്കാന്‍ അറ്റ്‌ലാന്റയില്‍ എത്തിയ തറയില്‍ പിതാവിനെ റെക്ടറിയില്‍ എത്തിയാണ് മേയര്‍ കൂടിക്കാഴ്ച നടത്തിയത്. 

അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പിതാവ് മേയറുമായി ആശയവിനിമയം നടത്തി. അമേരിക്കയില്‍ കുടിയേറിയ സീറോ മലബാര്‍ സഭ അംഗങ്ങളുടെ ഉന്നമനത്തില്‍ പിതാവ് സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യന്‍ സമൂഹം തന്റെ നഗരത്തിന്റെ അഭിവാജ്യ ഘടകം ആണെന്ന് മേയര്‍ പറഞ്ഞു. അമേരിക്കയുടെ വളര്‍ച്ചയില്‍ ഇന്ത്യന്‍ ജനതയുടെ പങ്ക് പ്രശംസനീയം ആണെന്നും തറയില്‍ പിതാവിനെ സന്ദര്‍ശിക്കാന്‍ സാധിച്ചത് വലിയൊരു അനുഗ്രഹം ആയി കാണുന്നു എന്നും മേയര്‍ സൂചിപ്പിച്ചു. 

ജിഒപി ഗ്രാസ് റൂട്ട് സ്ട്രാറ്റജിസ്റ്റ് ഷാജന്‍ അലക്സാണ്ടറുടെ ഒപ്പമാണ് മേയര്‍ ട്രെയ് കിംഗ് തറയില്‍ പിതാവിനെ സന്ദര്‍ശിച്ചത്. സെന്റ്. അല്‍ഫോന്‍സ പള്ളി വികാരി ഫാ. രൂബേനും സന്നിഹിതനായിരുന്നു.