മഞ്ജിമക്ക് കൈത്താങ്ങായി നവ കേരള മലയാളി അസോസിയേഷന്‍

മഞ്ജിമക്ക് കൈത്താങ്ങായി നവ കേരള മലയാളി അസോസിയേഷന്‍


ജോസ് ഫ്‌ളോറിഡ

ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി അസോസിയേഷനായ നവ കേരള മലയാളി അസോസിയേഷന്‍ രൂപീകൃതമായി മൂന്നു പതിറ്റാണ്ട് തികയുന്ന വര്‍ഷത്തില്‍ മൂന്ന് നിര്‍ധന കുട്ടികള്‍ക്ക് കൈത്താങ്ങാവുന്നു. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി ഗവണ്‍മെന്റ്് ഹൈസ്‌കൂളില്‍ കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ മഞ്ജിമക്കാണ് നവകേരള മലയാളി അസോസിയേഷന്റെ ആദ്യത്തെ കൈത്താങ്ങ്.

എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ മഞ്ജിമയെ ആദരിക്കാന്‍ സ്‌കൂള്‍ പി ടി എ അധികൃതരും ക്ലാസ് ടീച്ചര്‍മാരും വീട്ടിലെത്തിയപ്പോഴാണ് മഞ്ജിമയുടെ ദുരിത പൂര്‍ണമായ ജീവിതം മനസിലാക്കാന്‍ സാധിച്ചത്. സ്‌കൂളില്‍ വളരെ മിടുക്കിയായി പഠിക്കുന്ന മഞ്ജിമയെ കുറിച്ച് നൂറ് നാവാണ് ക്ലാസിലെ മറ്റു ടീച്ചര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും. ക്ലാസ് ടീച്ചറആയിരുന്ന വിധു നഹര്‍ ആണ് മഞ്ജിമയുടെ അവസ്ഥ നവ കേരള മലയാളി അസോസിയേഷന്‍ ഭാരവാഹികളുമായി പങ്കുവെച്ചത്.

മഞ്ജിമയുടെ ജീവിത സാഹചര്യം മനസ്സിലാക്കി നവ കേരള മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ആദ്യത്തെ വീട് മഞ്ജിമക്ക് പണിതുനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. നവ കേരള മലയാളി അസോസിയേഷന്റെ ട്രഷറര്‍ സൈമണ്‍ പാറത്താഴമാണ് വിവരം കുടുംബത്തെ അറിയിച്ചത്. നവ കേരള മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സുശീല്‍ നാലക്കത്ത് ജൂണ്‍ മാസത്തില്‍ തന്നെ വീടിന് തറക്കല്ലിടുമെന്ന് അറിയിച്ചു.