ആയിരങ്ങള്‍ പങ്കെടുക്കുന്ന തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സന്‍ നേതൃത്വം നല്‍കും

ആയിരങ്ങള്‍ പങ്കെടുക്കുന്ന തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സന്‍ നേതൃത്വം നല്‍കും


ഷിക്കാഗോ: നാല്പതാമത് പിസിനാക്ക് കോണ്‍ഫറന്‍സിന്റെ സമാപനദിവസമായ ജൂലൈ 5 ഞായറാഴ്ച രാവിലെ ആയിരങ്ങള്‍ പങ്കെടുക്കുന്ന ഭക്തിനിര്‍ഭരമായ തിരുവത്താഴ ശുശ്രൂഷയ്ക്ക് നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ് കെ  സ്റ്റീഫന്‍സണ്‍ നേതൃത്വം നല്‍കും.  അദ്ദേഹത്തോടൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 24 പാസ്റ്റര്‍മാര്‍ ശുശ്രൂഷയില്‍ സഹകരിക്കും. പാസ്റ്റര്‍മാരായ പ്രിന്‍സ് പോള്‍, ജോണ്‍സന്‍ ഫിലിപ്പ്, പി എസ് മാത്യു, എബി ബെന്‍ എന്നിവര്‍ മുഖ്യ സഹയികളായി പ്രവര്‍ത്തിക്കും.

ഇംഗ്ലീഷ് സെഷനില്‍ പാസ്റ്റര്‍ ഫിന്നി തോമസ് തിരുവത്താഴ ശുശ്രൂഷ നടത്തും. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവരോടൊപ്പം ഷിക്കാഗോ സിറ്റിയിലെ മുഴുവന്‍ പെന്തക്കോസ്ത് സഭ വിശ്വാസികളും ഈ ശുശ്രൂഷയില്‍ പങ്കെടുക്കും. എന്റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍ എന്ന് പറഞ്ഞ വചനങ്ങളെ അനുസ്മരിച്ച് യേശുവിന്റെ കഷ്ടാനുഭവങ്ങളെ  ഓര്‍ക്കുന്നതിനോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ ക്രിസ്തുവില്‍ നാം ഒന്ന് എന്ന കൂട്ടായ്മ ബന്ധത്തിന്റെ ചൈതന്യം ഏറ്റെടുത്ത് ശുശ്രൂഷകളില്‍ പങ്കാളികളാകും. പ്രാദേശിക ക്രമീകരണങ്ങള്‍ക്ക് പാസ്റ്റര്‍മാരായ പ്രിന്‍സ് പോളും ജോണ്‍സണ്‍ ഫിലിപ്പും നേതൃത്വം നല്‍കും.