പിസിനാക് ഷിക്കാഗോ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് സെപ്റ്റംബര്‍ 20ന്

പിസിനാക് ഷിക്കാഗോ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് സെപ്റ്റംബര്‍ 20ന്


ഷിക്കാഗോ: അടുത്തവര്‍ഷം ജൂലൈ ആദ്യവാരം ഷിക്കാഗോയില്‍ നടക്കുന്ന നാല്പതാമത് പെന്തക്കോസ്റ്റല്‍ കോണ്‍ഫറന്‍സ് ഓഫ് നോര്‍ത്ത് അമേരിക്കന്‍ കേരളയ്റ്റ്‌സ്‌ന്റെ (പിസിനാക്) രജിസ്‌ട്രേഷന്‍ ഉദ്ഘാടനം സെപ്റ്റംബര്‍ 20 ശനിയാഴ്ച ഐ പി സി ഹെബ്റോന്‍ സഭയില്‍ നടക്കുമെന്ന് നാഷണല്‍ കണ്‍വീനര്‍ റവ ജോര്‍ജ്  കെ സ്റ്റീഫന്‍സണ്‍, സെക്രട്ടറി സാം മാത്യു, ട്രഷറാര്‍ പ്രസാദ് ജോര്‍ജ് സിപിഎ എന്നിവര്‍ അറിയിച്ചു. വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ നാഷണല്‍ ഭാരവാഹികള്‍ കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തന പുരോഗതികള്‍ അറിയിക്കും. രജിസ്‌ട്രേഷന്‍ ഉദ്ഘാടനം പാസ്റ്റര്‍ പിസി മാമന്‍ നിര്‍വഹിക്കും. ദേശീയ കമ്മിറ്റി അംഗമായ ഷെറി കെ ജോര്‍ജിന്റെ നേതൃത്വതില്‍ രജിസ്‌ട്രേഷന്‍ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. ജോണ്‍ വര്‍ഗീസ്, ബാബു മാത്യു എന്നിവരാണ് ലോക്കല്‍ കോര്‍ഡിനേറ്റേഴ്‌സ്. ഡോ വില്‍സണ്‍ എബ്രഹാം, പാസ്റ്റര്‍ സാംസന്‍ സാബു എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കും.

2026 ജൂലൈ രണ്ടു മുതല്‍ അഞ്ചു വരെ ഷാബര്‍ഗ്  കണ്‍വെന്‍ഷന്‍ സെന്ററിലാണ് നാല്പതാമത്തെ പിസിനാക്കിന് വേദി ഒരുങ്ങുന്നത്. പ്രാഥമിക ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി ലോക്കല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ. ടൈറ്റസ് ഇപ്പന്‍, പാസ്റ്റര്‍ ജിജു ഉമ്മന്‍, ഡോ. ബിജു ചെറിയാന്‍, ജോണ്‍ മത്തായി, കെ ഒ ജോസ് സിപിഐ, വര്‍ഗീസ് സാമുവല്‍ എന്നിവര്‍ അറിയിച്ചു. ഇംഗ്ലീഷ് സെഷന് ഡോ. ജോനാഥന്‍ ജോര്‍ജിന്റെ നേതൃത്വത്തിലും ലേഡീസ് സെഷന്  ജീന വില്‍സന്റെ നേതൃത്വത്തിലും വിപുലമായ കമ്മറ്റികള്‍ നേതൃത്വം നല്‍കുന്നു. മാസത്തിലെ രണ്ടാം ചൊവ്വാഴ്ച വൈകിട്ട് 7ന് അന്തര്‍ദേശീയ പ്രയര്‍ ലൈനും ആദ്യ ബുധനാഴ്ച വൈകിട്ട് 7 മണിക്ക് ലേഡീസ് പ്രയര്‍ ലൈനും കോണ്‍ഫറന്‍സിന്റെ അനുഗ്രഹത്തിനായി പ്രത്യേക പ്രാര്‍ഥന നടത്തി വരുന്നു. പാസ്റ്റര്‍ പി വി മാമനാണ് നാഷണല്‍ പ്രയര്‍ കണ്‍വീനര്‍. ഇത് നാലാം തവണയാണ് പിസിനാക്കിന് ഷിക്കാഗോ  ആതിഥേയത്വം നല്‍കുന്നത്. അയ്യായിരത്തിലധികം  വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന സമ്മേളനത്തിന്  വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.