പുതുഞായര്‍ തിരുനാള്‍ ആഘോഷിച്ചു

പുതുഞായര്‍ തിരുനാള്‍ ആഘോഷിച്ചു


ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പുതുഞായര്‍ തിരുനാള്‍ ആഘോഷിച്ചു. ചിക്കാഗോയിലെ കല്ലറ പഴയ പള്ളി ഇടവകാംഗങ്ങള്‍ എല്ലാവരുടെയും നേതൃത്വത്തിലാണ് സ്വര്‍ഗ്ഗീയ മധ്യസ്ഥനായ വി. തോമശ്ലിഹായുടെ തിരുനാള്‍ പ്രത്യേകം ആഘോഷിച്ചത്. 

വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് നേര്‍ച്ച സമര്‍പ്പണവും ദേവാലയത്തില്‍ വന്ന എല്ലാവര്‍ക്കുമായി സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. ജോബി ഓളിയില്‍, അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവര്‍ പ്രസുദേന്തി കോര്‍ഡിനേറ്റര്‍മാരായി കല്ലറ പഴയപള്ളി ഇടവകാംഗങ്ങളെ ഒരുമിച്ചു കൂട്ടിയാണ് തിരുനാള്‍ സംഘടിപ്പിച്ചത്.

ധൈര്യശാലിയായ ഒരു ശിഷ്യന്റെ ശാഠ്യവും വിശ്വാസനിറവും ആഘോഷമാക്കുന്ന പുതുഞായര്‍ തിരുനാള്‍ പഴയ കല്ലറഇടവക മക്കള്‍ ഏറ്റെടുത്ത് നടത്തിയതില്‍ അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍ അവരെ പ്രത്യേകം അഭിനന്ദിച്ചു.    

നാട്ടില്‍ ഇതേ ദിവസം ഇടവക ദേവാലയ തിരുനാള്‍ ആഘോഷിച്ചപ്പോള്‍ കല്ലറ ഇടവക ജനം ബെന്‍സന്‍വില്‍ ദേവാലയത്തില്‍ ഒരുമിച്ചുകൂടി നാട്ടില്‍ ആഘോഷിച്ചിരുന്ന തിരുനാള്‍ ഓര്‍മ്മകളെ വീണ്ടും സജീവമാക്കുകയും പുതിയ തലമുറയിലേയ്ക്ക് പകരുകയും ചെയ്തത് എല്ലാവര്‍ക്കും പ്രചോദനമാകട്ടെയെന്ന് വികാരി ഫാ. തോമസ് മുളവനാല്‍ ആശംസിച്ചു. തിരുനാള്‍ ആഘോഷ ക്രമീകരണങ്ങള്‍ക്ക് അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍, ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോര്‍ കണ്ണാല, ജെന്‍സണ്‍ ഐക്കരപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.