ഐസിഇസിഎച്ച് പ്രഥമ പിക്കിള്‍ബോള്‍ ടൂര്‍ണമെന്റില്‍ സെന്റ് ജോസഫ്, സെന്റ് ജെയിംസ്, സെന്റ് തോമസ് ടീമുകള്‍ ജേതാക്കള്‍

ഐസിഇസിഎച്ച് പ്രഥമ പിക്കിള്‍ബോള്‍ ടൂര്‍ണമെന്റില്‍ സെന്റ് ജോസഫ്, സെന്റ് ജെയിംസ്, സെന്റ് തോമസ് ടീമുകള്‍ ജേതാക്കള്‍




ഹൂസ്റ്റണ്‍: അമേരിക്കയിലെ മലയാളി സമൂഹത്തിന് അത്ര പരിചയമില്ലാത്ത ഒരു ഗെയിം. ബാഡ്മിന്റന്റെയും ടെന്നിസിന്റെയും മറ്റൊരു വകഭേദമായ പിക്കിള്‍ബോള്‍ ടൂര്‍ണമെന്റിനെ പ്രഥമ മത്സരത്തില്‍ തന്നെ 25 ടീമുകളുടെ ഉജ്ജ്വല പോരാട്ടം.

ആദ്യന്തം ആവേശം നിറഞ്ഞു നിന്ന പ്രഥമ ടൂര്‍ണമെന്റില്‍ ഹുസ്റ്റന്‍ സെന്റ്. ജോസഫ് സീറോ  മലബാര്‍ ചര്‍ച്ച്, സെന്റ്. ജെയിംസ് ക്‌നാനായ ചര്‍ച്ച്, സെന്റ്. തോമസ് സിഎസ്‌ഐ ചര്‍ച്ച് ടീമുകള്‍ ജേതാക്കളായി എവര്‍ റോളിങ്ങ് ട്രോഫികളില്‍ മുത്തമിട്ടു.

എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ന്റെ ആഭിമുഖ്യത്തിലാണ് മത്സരങ്ങള്‍ നടന്നത്. ഹുസ്റ്റന്‍ ട്രിനിറ്റി സെന്ററില്‍ നടന്ന  ടൂര്‍ണമെന്റ് ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി പ്രകാശ് ഉദ്ഘടാനം ചെയ്തു. സെക്രട്ടറി ഷാജന്‍ ജോര്‍ജ് സ്വാഗതം ആശംസിച്ചു. ട്രിനിറ്റി മാര്‍ത്തോമാ ഇടവക വികാരി റവ. ജിജു എം ജേക്കബ് പ്രാരംഭ പ്രാര്‍ഥന നടത്തി  

വിവിധ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടത്തി. ഓപ്പണ്‍  പുരുഷ വിഭാഗത്തില്‍ ഹുസ്റ്റന്‍ സെന്റ്. ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ഹുസ്റ്റന്‍ ട്രിനിറ്റി മാര്‍ത്തോമാ  ചര്‍ച്ചിനെ 11-6, 11-6 പോയിന്റില്‍ പരാജയപ്പെടുത്തി.

ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ ഹുസ്റ്റന്‍ സെന്റ്. ജെയിംസ് ക്‌നാനായ ചര്‍ച്ച് ട്രിനിറ്റി മാര്‍ത്തോമാ  ചര്‍ച്ചിനെ 11- 8,7- 11,11- 8 പോയിന്റില്‍  പരാജയപ്പെടുത്തി.  

സീനിയര്‍സ് വിഭാഗത്തില്‍ ഹുസ്റ്റന്‍ സെന്റ്.തോമസ്  സി എസ് ഐ ചര്‍ച്ച് ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ചിനെയും 11- 8,11- 9 പോയിന്റില്‍ പരാജയപ്പെടുത്തി.  

വനിതാ വിഭാഗം എം വി പി മെന്‍സ് ഓപ്പണ്‍ എം വി പി സീനിയര്‍സ് (55 വയസ്സിനു മുകളില്‍)- സുനില്‍ പുളിമൂട്ടില്‍ (സെന്റ് തോമസ് സിഎസ്‌ഐ), മോസ്റ്റ് സീനിയര്‍ പ്ലയെര്‍- (എംസി ചാക്കോ- ട്രിനിറ്റി മാര്‍ത്തോമാ), വനിതാ റൈസിംഗ് സ്റ്റാര്‍ (ഡിയ ജോര്‍ജ്- ട്രിനിറ്റി മാര്‍ത്തോമാ), മെന്‍സ് റൈസിംഗ് സ്റ്റാര്‍ (അനിത് ഫിലിപ്പ്- ട്രിനിറ്റി മാര്‍ത്തോമാ).  

സമ്മാനദാന ചടങ്ങില്‍ വിജയികള്‍ക്ക് സ്റ്റാഫ്ഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു ട്രോഫികള്‍  നല്‍കി.

മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ടു, ഫോര്‍ട്ട്  ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രന്‍  പട്ടേല്‍ എന്നിവര്‍ മുഖ്യഅഥിതികളായി സംബന്ധിച്ചു.

വിജയികള്‍ക്കു ഫാന്‍സിമോള്‍ പള്ളാത്തുമഠം  സ്‌പോണ്‍സര്‍ ചെയ്ത ട്രോഫി (മെന്‍സ് ഓപ്പണ്‍ ചാംപ്യന്‍ഷിപ്), മണ്ണില്‍ ഉമ്മന്‍ ജോര്‍ജ്  മെമ്മോറിയല്‍ ട്രോഫി (മെന്‍സ് സീനിയേര്‍സ്), അപ്‌ന ബസാര്‍ ട്രോഫി (വിമണ്‍സ്, ഐസിഇ സിഎച്ച് വക ട്രോഫികളും നല്‍കി. ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കിയ റജി കോട്ടയം, അനിത് ഫിലിപ്പ് എന്നിവരെ പ്രത്യേക മെമെന്റോകള്‍ നല്‍കി ആദരിച്ചു.      

ഐസിഇസിഎച്ച് വൈസ് പ്രസിഡണ്ട് റവ. ഫാ. രാജേഷ് കെ ജോണ്‍, സെക്രട്ടറി ഷാജന്‍ ജോര്‍ജ്, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ റവ. ജീവന്‍ ജോണ്‍, സ്്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ റെജി കോട്ടയം  ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍ ഐസിഇസിഎച്ച് പിആര്‍ഓ ജോണ്‍സന്‍ ഉമ്മന്‍, പ്രോഗ്രാം  കോര്‍ഡിനേറ്റര്‍ ഫാന്‍സിമോള്‍ പള്ളാത്തുമഠം, നൈനാന്‍ വീട്ടീനാല്‍, ബിജു ചാലക്കല്‍, അനിത്  ജോര്‍ജ് ഫിലിപ്പ്, ബാബു കലീന (ഫോട്ടോഗ്രാഫി) എന്നിവര്‍ നേതൃത്വം നല്‍കി.

ഫാന്‍സിമോള്‍ പള്ളാത്തുമഠം നന്ദി അറിയിച്ചു.