കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ ഉടനെ രാജി വയ്ക്കണമെന്ന് ഉമ തോമസ് എം എല്‍ എ. ഒരു നിമിഷം മുന്‍പ് രാജി വച്ചാല്‍ അത്രയും നല്ലതെന്നും അത് ധാര്‍മിക ഉത്തരവാദിത്വമാണെന്നും ഉമ തോമസ് പറഞ്ഞു.
കോണ്‍ഗ്രസ് എന്നും സ്ത്രീകളെ ചേര്‍ത്തുപിടിച്ചിട്ടുള്ളൂയെന്നും ശബ്ദരേഖകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ശനിയാഴ്ച തന്നെ രാജി വയ്ക്കുമെന്നാണ് കരുതിയതെന്നും എന്നാല്‍ വാര്‍ത്താ സമ്മേളനം റദ്ദാക്കിയത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലായില്ലെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ആദ്യം തന്നെ നല്ല നിലപാടാണ് സ്വീകരിച്ചത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്നും രാഹുലിനെ മാറ്റി. ജനങ്ങള്‍ തെരഞ്ഞെടുത്താണ് രാഹുല്‍ എം എല്‍ എ സ്ഥാനത്തെത്തിയത്. എന്നാല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അദ്ദേഹം മാനനഷ്ടക്കേസ് നല്‍കിയില്ല.
അതിനര്‍ഥം ആരോപണങ്ങള്‍ ശരിയാണെന്നല്ലെയെന്ന് ഉമ തോമസ് ചോദിച്ചു. ആരോപണങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ എം എല്‍ എ സ്ഥാനം ഒഴിയുകയെന്നുള്ളത് ധാര്‍മിക ഉത്തരവാദിത്വമാണെന്നും ഉമ തോമസ് പറഞ്ഞു.