സന്‍അയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു നേരെ ഇസ്രായേല്‍ ആക്രമണം

സന്‍അയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു നേരെ ഇസ്രായേല്‍ ആക്രമണം


സന്‍അ: യെമന്‍ തലസ്ഥാനമായ സന്‍അയില്‍ ഇസ്രയേല്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനും ഹൂതി മിസൈല്‍ ബേസുകള്‍ക്കും നേരെ ആക്രമണം നടത്തിയതായി സൈന്യം വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്. സന്‍അയിലെ നഗരസഭാ കെട്ടിടത്തിന് നേരെയാണ് വ്യോമാക്രമണമെന്നും നാശനാഷ്ടമുണ്ടായെന്നും ഹൂതികള്‍ പറഞ്ഞു.

ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

സന്‍അയ്‌ക്കൊപ്പം തുറമുഖ നഗരമായ ഹുദൈദയിലും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലിനു നേരെ ഹൂതികള്‍ തുടര്‍ച്ചയായി നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ ആക്രമണമെന്നാണ് ഐ ഡി എഫ് പ്രതികരിച്ചത്. വെളളിയാഴ്ച ഇസ്രയേല്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ ക്ലസ്റ്റര്‍ വാര്‍ഹെഡുകള്‍ ഉപയോഗിച്ചിരുന്നതായി ഇസ്രയേല്‍ കണ്ടെത്തിയിരുന്നു. ഗാസയ്ക്ക് നേരെ നടത്തുന്ന കടന്നുകയറ്റങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രായേലില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ആക്രമണം നടത്തിയതെന്ന് ഹൂതികള്‍ അറിയിച്ചു. 

ഒരു ഡസനോളം വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തതായും നാല് ലക്ഷ്യസ്ഥാനങ്ങളിലായി ബോംബുകള്‍ ഉള്‍പ്പെടെ മുപ്പതിലേറെ ആയുധങ്ങള്‍ ഉപയോഗിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍.