മയാമി : ഫോമാ പൊളിറ്റിക്കല്‍ ഫോറം ഡേവി ഗാന്ധി സ്‌ക്വയര്‍ ഹാളില്‍ നടത്തിയ പരിപാടിയില്‍ മുന്‍ പൊതുമരാമത്തു വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് എം എല്‍ എ, മാണി സി കാപ്പന്‍ എം എല്‍ എ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.
എം എല്‍ എ മാരും പൊളിറ്റിക്കല്‍ ഫോറം നേതാക്കളും ചേര്‍ന്ന് ഗാന്ധിപ്രതിമയില്‍ പുഷ്പ്പാര്‍ച്ചന നടത്തിയതിന് ശേഷം സണ്‍ഷൈന്‍ റീജിയന്‍ ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍ ഷിബു ജോസഫിന്റെ അദ്ധ്യക്ഷദ്ധയില്‍ കൂടിയ പരിപാടിയില്‍ നാഷണല്‍ കമ്മറ്റി മെമ്പര്‍ സാജന്‍ മാത്യു, ഫോമാ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ് മുന്‍ ട്രഷറര്‍ ബിജു തോണിക്കടവില്‍, മുന്‍ കണ്‍വെന്‍ഷന്‍ ചെയര്‍ മാത്യു വര്‍ഗീസ്, സണ്‍ഷൈന്‍ റീജിയന്‍ ഫോമാ ബിസിനസ് ഫോറം ചെയര്‍ സഞ്ജയ് നടുപറമ്പില്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഷിബു ജോസഫ് അധ്യക്ഷ പ്രസംഗം നടത്തി. കൂടാതെ സൗത്ത് ഫ്‌ളോറിഡായിലെ മലയാളി അസോസിയേഷനുകളുടെ പ്രസിഡന്റ്മാര്‍, മറ്റു സാമൂഹിക സാംസ്‌കാരിക സംഘനാ ഭാരവാഹികള്‍ എന്നിവരെ പ്രതിനിധീകരിച്ച് ബിജു ജോണ്‍, സൈമണ്‍ പറത്താഴം, മാത്യു തോമസ്, ജോര്‍ജ് കോലം, ജോയി കുറ്റിയാനി, സണ്ണി തോമസ്, സുനില്‍ തൈമറ്റം, ജോര്‍ജ് മാലിയില്‍, എബി തേക്കനാട്ട് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും കേരളത്തിലെ മലയോര കര്‍ഷകരുടെ ആശങ്കകളും, പ്രശ്‌നങ്ങളും മറ്റും ജനപ്രതിനിധികളുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു.
ജോണ്‍ ടൈറ്റസ്,ജോജി ജോണ്‍ എന്നിവര്‍ യഥാക്രമം മാണി സി കാപ്പന്‍ എം എല്‍ എ, മോന്‍സ് ജോസഫ് എം എല്‍ എ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. എം എല്‍ എമാരുടെ മറുപടി പ്രസംഗത്തില്‍ പ്രധിനിധികളുടെ ആശങ്കകള്‍ക്കും, ചോദ്യങ്ങള്‍ക്കുനുള്ള മറുപടിയും നല്‍കി.
യോഗത്തില്‍ വെച്ച് ഫോബ്‌സ് മാഗസിന്‍ ' America's Best -in- State CPAS 2025' ആയി തെരെഞ്ഞെടുത്ത ഫ്‌ളോറിഡയിലെ അറിയപ്പെടുന്ന സി പി എ കമ്പനിയായ ' Thomas & Company CPA PA' മാനേജിങ് പാര്‍ട്ണര്‍ ജോസ് തോമസ് സി പി എ യെ ആദരിച്ചു. എം എല്‍ എമാര്‍ ചേര്‍ന്ന് മൊമെന്റോ സമര്‍പ്പിക്കുകയും ഫോമക്ക് വേണ്ടി നാഷണല്‍ കമ്മറ്റി മെമ്പര്‍ സാജന്‍ മാത്യു അനുമോദന പ്രസംഗം നടത്തുകയും ചെയ്തു. ജോസ് തോമസ്, ആദരവിനുള്ള നന്ദി അറിയിച്ചു.
സണ്‍ഷൈന്‍ റീജിയന്‍ പൊളിറ്റിക്കല്‍ ഫോറം കമ്മറ്റി അഗംഗങ്ങളായ ഇമ്മാനുല്‍ സെബാസ്റ്റ്യന്‍ സ്വാഗതവും, ജിന്‍സ് മാത്യു കൃതജ്ഞതയും രേഖപ്പെടുത്തി. ജെയിംസ് മുളവന ആയിരുന്നു പരിപാടികളുടെ മാസ്റ്റര്‍ ഓഫ് സെറിമണി.
ഈ പരിപാടിയുടെ ആസൂത്രണത്തിനും, വിജയത്തിനുമായി പൊളിറ്റിക്കല്‍ ഫോറം ചെയര്‍ ഷിബു ജോസഫ്, കമ്മറ്റി അംഗങ്ങളായ ഇമ്മാനുല്‍ സെബാസ്റ്റ്യന്‍, ജിന്‍സ് മാത്യു, രാജന്‍ ജോര്‍ജ്, ജെയിംസ് മുളവന, ബിജോയ് ജോസഫ്, ജോജി ജോണ്‍, ബാബു കല്ലിടുക്കില്‍, ഫോമ സണ്‍ഷൈന്‍ ആര്‍ വി പി ജോമോന്‍ ആന്റണി, നാഷണല്‍ കമ്മറ്റി അംഗങ്ങളായ റ്റിറ്റോ ജോണ്‍ സുനിത മേനോന്‍, സാജന്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
സണ്‍ഷൈന്‍ റീജിയന്‍ ഫോമാ പൊളിറ്റിക്കല്‍ ഫോറം പരിപാടി പ്രൗഢോജ്ജ്വലമായി
