സീറോ മലബാര്‍ കണ്‍വെന്‍ഷന് ന്യൂയോര്‍ക്ക് ലോങ്ങ്‌ഐലന്‍ഡ് പള്ളിയില്‍ ഉജ്ജ്വല കിക്കോഫ്

സീറോ മലബാര്‍ കണ്‍വെന്‍ഷന് ന്യൂയോര്‍ക്ക് ലോങ്ങ്‌ഐലന്‍ഡ് പള്ളിയില്‍ ഉജ്ജ്വല കിക്കോഫ്


ഷിക്കാഗോ: അമേരിക്കയിലെ സീറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ 9 മുതല്‍ 12 വരെ നടക്കുന്ന ദേശീയ കണ്‍വെന്‍ഷന്റെ പ്രചരണാര്‍ഥം ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡ് സെന്റ്. മേരീസ് സീറോ മലബാര്‍ ദേവാലയം സന്ദര്‍ശിച്ച കണ്‍വെന്‍ഷന്‍ ടീമിന് സ്‌നേഹപൂര്‍വ്വമായ സ്വീകരണം ഇടവകാംഗങ്ങള്‍ നല്‍കി. ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ, ട്രസ്റ്റിമാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഇടവകജനം എന്നിവര്‍ ജൂബിലി കണ്‍വീനര്‍ ഫാ. ജോണ്‍ മേലേപ്പുറം ജൂബിലി ചെയര്‍മാന്‍ ജോസ് ചാമക്കാല, ബിജി സി മാണി എന്നിവരെ സ്വാഗതം ചെയ്തു. 

ഫാ. ജോണ്‍ മേലേപ്പുറം രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന പരിപാടികളുടെ വിവരങ്ങള്‍ നല്‍കി. ജോസ് ചാമക്കാലയും ബിജി സി മാണിയും കണ്‍വെന്‍ഷന്റെ വിവിധ വശങ്ങളെ കുറിച്ച് പ്രതിപാദിച്ചു. ഡിസംബര്‍ 31ന് മുന്‍പ് രജിസ്‌ട്രേഷന്‍ നടത്തി ഏര്‍ലി ബേര്‍ഡ് നിരക്കുകള്‍ ഉപയോഗപ്രദമാക്കുവാന്‍ ഏവരെയും ടീം ആഹ്വാനം ചെയ്തു. ഇടവകയില്‍ നിന്നുള്ള കണ്‍വെന്‍ഷന്‍ പ്രതിനിധികളായ തോമസ് മാത്യു, ഷെറി ജോര്‍ജ്, ജോസഫ് മാത്യു, മാത്യു കൊച്ചുപുരക്കല്‍ (ട്രസ്റ്റി) എന്നിവര്‍ രജിസ്‌ട്രേഷന് നേതൃത്വം നല്‍കി. ട്രസ്റ്റിമാരായ കുര്യാക്കോസ് സെബാസ്റ്റ്യന്‍, ഷിനു എബ്രഹാം, സിബി ജോര്‍ജ് എന്നിവര്‍ കണ്‍വെന്‍ഷന്‍ ടീമിനോട് ചേര്‍ന്ന് രജിസ്‌ട്രേഷന്‍ നടപടികളില്‍ സഹകരിച്ചു. ഇടവകാംഗങ്ങളുടെ ആവേശപൂര്‍ണ്ണമായ പങ്കാളിത്തം കണ്‍വെന്‍ഷന്‍ ടീമിന് വലിയ ഊര്‍ജ്ജം പകര്‍ന്നു. കണ്‍വെന്‍ഷന്റെ വിജയത്തിനായി ഇടവകയുടെ പരിപൂര്‍ണ്ണ പിന്തുണ വികാരിയച്ചന്‍ ഉറപ്പുനല്‍കി. 

2026 ജൂലൈ 9 മുതല്‍ 12 വരെ ഷിക്കാഗോയിലെ പ്രശസ്തമായ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് സിറോ മലബാര്‍ യു എസ് എ കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ ആദ്യ ഇടയനായ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും കൊണ്ടാടുന്നു.