മാഗ് തെരഞ്ഞെടുപ്പില്‍ 'ടീം യുണൈറ്റഡിന്' ഉജ്ജ്വല വിജയം; റോയി മാത്യു പ്രസിഡന്റ്

മാഗ് തെരഞ്ഞെടുപ്പില്‍ 'ടീം യുണൈറ്റഡിന്' ഉജ്ജ്വല വിജയം; റോയി മാത്യു പ്രസിഡന്റ്


ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) 2026- 27 ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 'ടീം യുണൈറ്റഡ്' പാനലിന് ചരിത്ര വിജയം. പ്രസിഡന്റ്, ട്രസ്റ്റി ബോര്‍ഡ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് തുടങ്ങി എല്ലാ സീറ്റുകളിലും ടീം യുണൈറ്റഡ് സ്ഥാനാര്‍ഥികള്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച റോയി സി മാത്യു 1509 വോട്ടുകള്‍ നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കി. എതിര്‍ സ്ഥാനാര്‍ഥിയായ ചാക്കോ പി തോമസിന് 836 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

ട്രസ്റ്റി ബോര്‍ഡ് ആന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ഫലങ്ങള്‍:

ട്രസ്റ്റി ബോര്‍ഡ്: ക്ലാരമ്മ മാത്യൂസ് 1593 വോട്ടുകള്‍ നേടി വിജയിച്ചു. എതിരാളി ജോസഫ് മത്തായി ഒലിക്കന് 715 വോട്ടുകള്‍ ലഭിച്ചു. 

വനിതാ പ്രതിനിധികളായി അമ്പിളി ആന്റണി (1514),  അനില സന്ദീപ് (1367) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

യൂത്ത് റെപ്രസെന്റേറ്റീവായി മൈക്കിള്‍ ജോയ് (1307) വിജയിച്ചു. എതിരാളി ഡോ. നവീന്‍ പാത്തിയിലിന് 1013 വോട്ടുകളാണ് ലഭിച്ചത്. 

ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് (ടോപ് 11):

ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലേക്കുള്ള 11 സീറ്റുകളിലും ടീം യുണൈറ്റഡ് തൂത്തുവാരി. 1582 വോട്ടുകള്‍ നേടി ഷിനു എബ്രഹാം ആണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കരസ്ഥമാക്കിയത്. ജീവന്‍ സൈമണ്‍- 1574, വിനോദ് ചെറിയാന്‍- 1551, മാത്യു തോമസ് (സന്തോഷ് ആറ്റുപുറം)- 1499, ഡോ. സുബിന്‍ ബാലകൃഷ്ണന്‍- 1494, ജിന്‍സ് മാത്യു- 1462, സാജന്‍ ജോണ്‍- 1431, ബനീജ ചെറു- 1422, ഡെന്നീസ് മാത്യു- 1268, ബിജു ശിവന്‍- 1266, സുനില്‍ തങ്കപ്പന്‍- 1251 എന്നിവരാണ് വിജയിച്ചത്. 

എതിര്‍ പാനലായ 'ടീം ഹാര്‍മണി'യുടെ സ്ഥാനാര്‍ഥികളേക്കാള്‍ ബഹുദൂരം മുന്നിലെത്തിയാണ് ടീം യുണൈറ്റഡ് സ്ഥാനാര്‍ഥികള്‍ വിജയം ഉറപ്പിച്ചത്. ഹൂസ്റ്റണിലെ മലയാളി സമൂഹം ടീം യുണൈറ്റഡിന്റെ വികസന നയങ്ങളെയും നേതൃത്വത്തെയും പൂര്‍ണ്ണമായി അംഗീകരിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.