ഫോമ ബിസിനസ് ഫോറം ഉദ്ഘാടനവും, ബിസിനസ് മീറ്റും, ഡയറക്ടറിയുടെ പ്രകാശനവും നവംബര്‍ ഒന്നിന്, ഷിക്കാഗോയില്‍

ഫോമ ബിസിനസ് ഫോറം ഉദ്ഘാടനവും, ബിസിനസ് മീറ്റും, ഡയറക്ടറിയുടെ പ്രകാശനവും നവംബര്‍ ഒന്നിന്, ഷിക്കാഗോയില്‍


ന്യൂയോര്‍ക് : ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്കുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുവേണ്ടി ഫോമ രൂപീകരിച്ച 'ബിസിനസ് ഫോറത്തിന്റെ' ഉദ്ഘാടനം നവംബര്‍ ഒന്നിന്‌ ശനിയാഴ്ച ചിക്കാഗോയില്‍ വച്ച് നടക്കും. അതോടൊപ്പം ഫോമയുടെ ആഭിമുഖ്യത്തിലുള്ള 'ബിസിനസ് മീറ്റും, അമേരിക്കയില്‍ ബിസിനസ് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡയറക്ടറിയുടെ പ്രകാശനവും ഉണ്ടാകും. കൂടാതെ അമേരിക്കയിലെ ബിസിനസ് വ്യവസായ രംഗത്തെ പ്രമുഖരും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കുകയും, അവരുടെ ബിസിനസ് രംഗത്തെ വിജയങ്ങള്‍ പങ്കുവെക്കുകയും ചെയ്യും.

ബിസിനസ് രംഗത്തു ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള , ഫോമയുടെ മുന്‍ പ്രസിഡന്റുകൂടിയായ ബേബി ഊരാളില്‍ ആണ് ബിസിനസ് ഫോറത്തിന് ചെയര്‍മാന്‍. കൂടാതെ ഷൈജു വര്‍ഗീസ് വൈസ് ചെയര്‍മാനായും , ഫോമാ മുന്‍ സെക്രട്ടറി ഓജസ് ജോണ്‍ കോര്‍ഡിനേറ്റര്‍ ആയും, ജോണ്‍ ഉമ്മന്‍ സെക്രട്ടറിയായും, ഡൊമിനിക് ചാക്കോനാല്‍, ജോസ് ഉപ്പൂട്ടില്‍, എബിന്‍ വര്‍ഗീസ്, രഞ്ജിത്ത് വിജയകുമാര്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളായും ബിസിനസ് ഫോറത്തിന് നേതൃത്വം നല്‍കിവരുന്നു.

ഫോമയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബിസിനസ് മീറ്റിലേക്കും, ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടന യോഗത്തിലേക്കും എല്ലാ മലയാളികളേയും പ്രത്യേകിച്ച് ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ സ്വാഗതം ചെയ്യുന്നതായി ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

ബിസിനസ് ഫോറത്തിന് ഉദ്ഘാടത്തിനായി ഫോമ സെന്‍ട്രല്‍ റീജിയന്‍ ആര്‍.വി.പി ജോണ്‍സണ്‍ കണ്ണൂക്കാടന്റെ നേതൃത്വത്തില്‍, ഫോമ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ജോസ് മണക്കാട്ട് (കോര്‍ഡിനേറ്റര്‍) ഫോമാ നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് മാത്യു, ജോസി കുരിശുങ്കല്‍, ആശാ മാത്യു, കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പീറ്റര്‍ കുളങ്ങര, ക്രെഡന്‍ഷ്യല്‍ കമ്മിറ്റി മെമ്പര്‍ ജോണ്‍ പാട്ടപതി എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി വിപുലമായ പ്രവര്‍ത്തങ്ങള്‍ നടത്തിവരുന്നു.

ഫോമ ബിസിനസ് ഫോറത്തെപ്പറ്റി കൂടുതല്‍ അറിയുന്നതിനും, അതുപോലെ ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന ഡയറക്ടറിയിലേക്കു വിവരങ്ങള്‍ നല്‍കുവാന്‍ താല്‍പ്പര്യമുള്ളവരും താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബദ്ധപ്പെടുക :

Baiju Varghese : 914 349 1559
Ojus John : 425 829 6301
 info@fomaa.org