ഇന്ത്യന്‍ കുടിയേറ്റക്കാര്‍ യുഎസിനെ കൂടുതല്‍ സമ്പന്നരാക്കുന്നുവെന്ന് ഫോര്‍ബ്‌സ് പട്ടിക

ഇന്ത്യന്‍ കുടിയേറ്റക്കാര്‍ യുഎസിനെ കൂടുതല്‍ സമ്പന്നരാക്കുന്നുവെന്ന് ഫോര്‍ബ്‌സ് പട്ടിക


ഫോര്‍ബ്‌സിന്റെ 2025 ലെ അമേരിക്കയിലെ ഏറ്റവും സമ്പന്നരായ കുടിയേറ്റക്കാരുടെ പട്ടിക പ്രകാരം, ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കുടിയേറ്റ ശതകോടീശ്വരന്മാരെ  സംഭാവന ചെയ്തത് ഇന്ത്യയാണ്, 12 പേര്‍. ശതകോടീശ്വരന്മാരായ കുടിയേറ്റക്കാരുടെ മുന്‍നിര ജന്മസ്ഥലമെന്ന നിലയില്‍ ഇന്ത്യ ഇസ്രായേലിനെ മറികടന്നിരിക്കുകയാണ്.

43 രാജ്യങ്ങളില്‍ നിന്നുള്ള 125 ശതകോടീശ്വര കുടിയേറ്റക്കാരാണ് ഫോബ്‌സ് പട്ടികയിലുള്ളത്. അവരില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇന്ത്യ, ഇസ്രായേല്‍, തായ്‌വാന്‍, കാനഡ, ചൈന, മറ്റ് അഞ്ച് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ജനിച്ചവരാണ്.

ഇന്ത്യയില്‍ നിന്നുള്ള മുന്‍നിര ധനികരുടെ പട്ടികയില്‍ 53 കാരനായ ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ, 57 കാരനായ മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല, 57 കാരനായ നികേഷ് അറോറ എന്നിവരും ഉള്‍പ്പെടുന്നു. 2018 മുതല്‍ സൈബര്‍ സുരക്ഷാ കമ്പനിയായ പാലോ ആള്‍ട്ടോ നെറ്റ്‌വര്‍ക്കുകള്‍ നടത്തുന്നയാളാണ് നികേഷ് അറോറ.

എന്നാല്‍ വേറിട്ടുനില്‍ക്കുന്ന ഒരു പേര് 65 കാരനായ സൈബര്‍ സുരക്ഷാ സ്ഥാപന ഉടമ ജയ് ചൗധരിയാണ്. 1980 ല്‍ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ ബിരുദ പഠനത്തിനായി യുഎസിലേക്ക് പറന്ന ചൗധരി അപ്പോഴാണ് ആദ്യമായി വിമാനയാത്ര നടത്തുന്നത്.  17.9 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ചൗധരി, 2008 ല്‍ അദ്ദേഹം സ്ഥാപിച്ച സൈബര്‍ സുരക്ഷാ സ്ഥാപനമായ ഇസറിന്റെ സിഇഒയാണ്. ഈ കമ്പനി 2018 മാര്‍ച്ചില്‍ പബ്ലിക് ആയി.

നാസ്ഡാക്ക്‌ലിസ്റ്റ് ചെയ്ത സ്ഥാപനത്തിന്റെ ഏകദേശം 40% ഓഹരികള്‍ അദ്ദേഹത്തിനും കുടുംബത്തിനും സ്വന്തമാണ്. ഇസറിനു മുമ്പ്, ചൗധരി സെക്യുര്‍ഐടി, കോര്‍ഹാര്‍ബര്‍, സിഫര്‍ട്രസ്റ്റ്, എയര്‍ഡിഫന്‍സ് എന്നിങ്ങനെ മറ്റ് നാല് ടെക് കമ്പനികള്‍ സ്ഥാപിച്ചു, അവയെല്ലാം ഏറ്റെടുക്കുകയും ചെയ്തു. 

1996ല്‍, ചൗധരിയും ഭാര്യ ജ്യോതിയും ജോലി ഉപേക്ഷിച്ച്, ജീവിതത്തിലെ സമ്പാദ്യം ഉപയോഗിച്ച് സൈബര്‍ സുരക്ഷാ സ്ഥാപനമായ സെക്യുര്‍ഐടി ആരംഭിച്ചു, അത് അദ്ദേഹത്തിന്റെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പായിരുന്നു. ഇന്ത്യയില്‍ ഹിമാലയ മേഖലയിലെ ഒരു ഗ്രാമമായ അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ യഥാക്രമം 8ാം ക്ലാസിലും 10ാം ക്ലാസിലും പഠിക്കുന്നതുവരെ വൈദ്യുതിയോ പൈപ്പ് വെള്ളമോ ഉണ്ടായിരുന്നില്ല. 1980ല്‍ ഗ്രാജുവേറ്റ് സ്‌കൂളില്‍ പഠിക്കാന്‍ ചൗധരി യുഎസിലേക്ക് താമസം മാറി, ഇപ്പോള്‍ ബേ ഏരിയയില്‍ നിന്ന് താമസം മാറിയ ശേഷം നെവാഡയിലാണ് അദ്ദേഹവും കുടുംബവും താമസിക്കുന്നത്.

യുഎസിലെ ഏറ്റവും ധനികരായ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ആരൊക്കെ
ഫോബ്‌സ് പട്ടികയിലെ മുഴുവന്‍ ഇന്ത്യക്കാരുടെയും പട്ടിക:

ജയ് ചൗധരി  17.9 ബില്യണ്‍ ഡോളര്‍, സുരക്ഷാ സോഫ്റ്റ്‌വെയര്‍
വിനോദ് ഖോസ്ല  9.2 ബില്യണ്‍ ഡോളര്‍, സണ്‍ മൈക്രോസിസ്റ്റംസ്, വെഞ്ച്വര്‍ കാപ്പിറ്റല്‍
രാകേഷ് ഗാങ്‌വാള്‍  6.6 ബില്യണ്‍ ഡോളര്‍ എയര്‍ലൈന്‍
രമേഷ് ടി. വാധ്വാനി  5.0 ബില്യണ്‍ ഡോളര്‍ സോഫ്റ്റ്‌വെയര്‍
രാജീവ് ജെയിന്‍  4.8 ബില്യണ്‍ ഡോളര്‍ ഫിനാന്‍സ്
കവിതാര്‍ക്ക് റാം ശ്രീറാം  3.0 ബില്യണ്‍ ഡോളര്‍ ഗൂഗിള്‍, വെഞ്ച്വര്‍ കാപ്പിറ്റല്‍
രാജ് സര്‍ദാന  2.0 ബില്യണ്‍ ഡോളര്‍ ടെക്‌നോളജി സര്‍വീസസ്
ഡേവിഡ് പോള്‍  1.5 ബില്യണ്‍ ഡോളര്‍ മെഡിക്കല്‍ ഉപകരണങ്ങള്‍
നികേഷ് അറോറ  1.4 ബില്യണ്‍ ഡോളര്‍ സൈബര്‍ സുരക്ഷ, സോഫ്റ്റ്ബാങ്ക്, ഗൂഗിള്‍
സുന്ദര്‍ പിച്ചൈ  1.1 ബില്യണ്‍ ഡോളര്‍ ആല്‍ഫബെറ്റ്
സത്യ നാദെല്ല  1.1 ബില്യണ്‍ ഡോളര്‍ മൈക്രോസോഫ്റ്റ്
നീര്‍ജ സേഥി  1.0 ബില്യണ്‍ ഡോളര്‍ ഐടി കണ്‍സള്‍ട്ടിംഗ്

യുഎസിലെ ഏറ്റവും ധനികരായ മൂന്ന് കുടിയേറ്റക്കാര്‍

ദക്ഷിണാഫ്രിക്കയില്‍ ജനിച്ച് കാനഡ വഴി യുഎസില്‍ കോളേജ് വിദ്യാര്‍ത്ഥിയായി എത്തിയ എലോണ്‍ മസ്‌ക് ആണ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ഏറ്റവും ധനികരായ കുടിയേറ്റക്കാരന്‍, അദ്ദേഹത്തിന് ഇപ്പോള്‍ ഏകദേശം 393.1 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്. ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ (51) ആണ് ഏറ്റവും ധനികരായ രണ്ടാമത്തെ കുടിയേറ്റക്കാരന്‍, ഏകദേശം 139.7 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട്. ബ്രിന്ന് 6 വയസ്സുള്ളപ്പോള്‍ അവരുടെ മാതൃരാജ്യത്ത് നേരിട്ട സെമിറ്റിക് വിരുദ്ധതയില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹത്തിന്റെ കുടുംബം റഷ്യയില്‍ നിന്ന് യുഎസിലേക്ക് താമസം മാറിയതാണ്.

അമേരിക്കയിലെ മൂന്നാമത്തെ ഏറ്റവും ധനികനായ കുടിയേറ്റക്കാരനായ എന്‍വിഡിയ സഹസ്ഥാപകനും സിഇഒയുമായ 62 കാരനായ ജെന്‍സണ്‍ ഹുവാങ് തായ്‌വാനില്‍ ജനിച്ചയാളാണ്, കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം തായ്‌ലന്‍ഡിലേക്ക് താമസം മാറി. ഹുവാങ്ങിന് ഒമ്പത് വയസ്സുള്ളപ്പോള്‍, തായ്‌ലന്‍ഡിലെ വ്യാപകമായ സാമൂഹിക അസ്വസ്ഥതകളില്‍ നിന്ന് രക്ഷപ്പെടാന്‍ മാതാപിതാക്കള്‍ അവനെയും മൂത്ത സഹോദരനെയും യുഎസിലേക്ക് അയച്ചു. 137.9 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഹുവാങ്, തായ്‌വാനില്‍ നിന്നുള്ള 11 ശതകോടീശ്വരന്‍ കുടിയേറ്റക്കാരില്‍ ഒരാളാണ്. 2022ല്‍ ഈ പട്ടികയില്‍ 4 പേരേ ഉണ്ടായിരുന്നുള്ളൂ. ഫോര്‍ബ്‌സിന്റെ 2025 പട്ടികയില്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വര കുടിയേറ്റക്കാരുള്ള രണ്ടാമത്തെ രാജ്യമായി തായ്‌വാനെ ഇസ്രായേലുമായി ബന്ധിപ്പിക്കാനും, ശതകോടീശ്വര കുടിയേറ്റക്കാരെ അവസാനമായി പരിശോധിച്ചതിനുശേഷം ഏറ്റവും വലിയ കുതിപ്പുള്ള രാജ്യമായി തായ്‌വാന്‍ അഭിമാനിക്കാനും ഇത് മതിയാകും.

അമേരിക്കയില്‍ ഒരു ബില്യന്‍ ഡോളറോ അധിലധികമോ ആസ്തിയുള്ളവരുടെ  ത്രീ കോമ ക്ലബ്ബുകളില്‍ ഉള്‍പ്പെട്ട നാലിലൊന്നില്‍ കൂടുതല്‍ പേര്‍ക്ക് അവരുടെ പണം പാരമ്പര്യമായി ലഭിച്ചതാണ്. എന്നാല്‍ കുടിയേറ്റ ശതകോടീശ്വരന്മാരില്‍ 93% പേരും സ്വന്തം പ്രയത്‌നത്തില്‍ ഉയര്‍ച്ചനേടിയവരാണ്. അവരില്‍ മൂന്നില്‍ രണ്ട് ഭാഗവും ടെക് മേഖലയിലോ (53 കുടിയേറ്റക്കാര്‍ ശതകോടീശ്വരന്മാരായി) അല്ലെങ്കില്‍ ധനകാര്യത്തിലോ (28) സമ്പന്നരായി എന്ന് ഫോര്‍ബ്‌സ് പറഞ്ഞു.

2025 ജൂലൈ 7 ലെ കണക്കനുസരിച്ച് 1 ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ആസ്തിയുള്ള, നിലവില്‍ അമേരിക്കയില്‍ താമസിക്കുന്ന വിദേശത്ത് ജനിച്ച അമേരിക്കന്‍ പൗരന്മാരാണ് കുടിയേറ്റ ശതകോടീശ്വരന്മാര്‍ എന്ന് ഫോര്‍ബ്‌സ് നിര്‍വചിച്ചു.