വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കും: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കും: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു


കൊച്ചി: ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയമിച്ച ഹേമ കമ്മിറ്റി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു.

നിര്‍മ്മാതാവ് സജി മോന്‍ പാറയിലിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി എത്തിയത്. ഒരാഴ്ചത്തേയ്ക്കാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് പുറത്തുവിടാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഇത് തടയണമെന്നാവശ്യപ്പെട്ടായിരുന്നു സജിമോന്‍ ഹൈക്കോടതിയെ സമീപിച്ചത്.

റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ട ഹര്‍ജിയില്‍ നീണ്ട വാദമാണ് നടന്നത്. ഒടുവിലാണ് ഹൈക്കോടതി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്തത്. പ്രശസ്തിക്ക് വേണ്ടി മാത്രമാണ് ഈ റിപ്പോര്‍ട്ടെന്നും ആളുകളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടില്ലെങ്കിലും പലരിലേക്കും വിരല്‍ ചൂണ്ടുമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അറിയിച്ചിരുന്നു