വിമാനദുരന്ത കാരണം പൈലറ്റുമാരുടെ പിഴവല്ലെന്ന് ബക്കിങ്ഹാംഷെയര്‍ ന്യൂ യൂണിവേഴ്‌സിറ്റി അധ്യാപകനും മുന്‍ പൈലറ്റുമായ മാര്‍ക്കോ ചാന്‍ ചിപ്പ്

വിമാനദുരന്ത കാരണം പൈലറ്റുമാരുടെ പിഴവല്ലെന്ന് ബക്കിങ്ഹാംഷെയര്‍ ന്യൂ യൂണിവേഴ്‌സിറ്റി അധ്യാപകനും മുന്‍ പൈലറ്റുമായ മാര്‍ക്കോ ചാന്‍ ചിപ്പ്


അഹമ്മദാബാദ് : എയര്‍ ഇന്ത്യാ വിമാനദുരന്തത്തിന് കാരണം പൈലറ്റുമാരുടെ പിഴവല്ലെന്ന് ബക്കിങ്ഹാംഷെയര്‍ ന്യൂ യൂണിവേഴ്‌സിറ്റിയിലെ മുതിര്‍ന്ന അധ്യാപകനും മുന്‍ പൈലറ്റുമായ മാര്‍ക്കോ ചാന്‍. ചിപ്പ് തകരാറാകാം ദുരന്തത്തിന് വഴിവച്ചതെന്നും ചാന്‍ കൂട്ടിച്ചേര്‍ത്തു. വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ വിവരങ്ങള്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റി?ഗേഷന്‍ ബ്യൂറോ (എഎഐബി) ശനിയാഴ്ച പുറത്തുവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വെളിപ്പെടുത്തല്‍.

'എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) പുറത്തുവിട്ട റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അനുസരിച്ച് പൈലറ്റുമാരുടെ പിഴവല്ലെന്ന് വ്യക്തമാണ്. റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ചിപ്പിലെ പിഴവാണെന്നാണ്. ചിപ്പുകള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതാണ് അപകട കാരണമെന്നാണ് നിരീക്ഷണത്തില്‍ നിന്നും വ്യക്തമാകുന്നത്'. മാര്‍ക്കോ ചാന്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

എഐ 171 അപകടത്തിന് കാരണം സാങ്കേതിക പ്രശ്‌നമാണെന്നും ചാന്‍ പറഞ്ഞു. താപചക്രം ചൂടുള്ള അവസ്ഥയിലായതിനാല്‍ വിമാനത്തിലേയ്ക്ക് സിഗ്‌നലുകള്‍ ശരിയായി ലഭിച്ചിട്ടുണ്ടാവില്ലെന്ന് ചാന്‍ വിശദീകരിച്ചു. സര്‍വീസ് ബുള്ളറ്റിന്‍ അനുസരിച്ച് എയര്‍ ഇന്ത്യ വിമാന കമ്പനി ചിപ്പുകളുടെ ആവശ്യമായ അറ്റകുറ്റപ്പണികളും നടത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നും മാര്‍ക്കോ ചാന്‍ കൂട്ടിച്ചേര്‍ത്തു.

വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ വിവരങ്ങള്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) പുറത്തുവിട്ടതിനെ തുടര്‍ന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് ലഭിച്ച മേയ്‌ഡേ സന്ദേശത്തിന്റെയും പൈലറ്റുമാരുടെ ശബ്ദരേഖയുടെയും അടിസ്ഥാനത്തില്‍ പൈലറ്റുമാരുടെ പിഴവാകാം അപകടകാരണമെന്ന് ആശങ്ക പരന്നിരുന്നു.