ന്യൂഡൽഹി: അമേരിക്ക, ജർമ്മനി, നോർവേ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 40-ലധികം കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള ഓർഡറുകൾ പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡിന് ലഭിച്ചതായി ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. കപ്പൽ നിർമ്മാണത്തിൽ ഇന്ത്യയുമായി സഹകരിക്കാൻ റഷ്യൻ കമ്പനികളും ബെൽജിയവും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കപ്പൽ നിർമ്മാണത്തിന് അനുകൂലമായ ഒരു അന്തരീക്ഷം തുറമുഖ-ഷിപ്പിംഗ്-ജലപാത മന്ത്രാലയം ഒരുക്കുന്നുണ്ടെന്ന് സോനോവാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
"കപ്പൽ നിർമ്മാണത്തിനായി ഞങ്ങൾക്ക് ലഭിക്കുന്ന ഓർഡറുകളിൽ ഭൂരിഭാഗവും ജർമ്മനി, അമേരിക്ക, നോർവേ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നാണ്. അവ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിനാണ് ലഭിക്കുന്നത്. ഇതുവരെ 40-ലധികം കപ്പലുകൾക്കുള്ള ഓർഡറുകൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്," അദ്ദേഹം പറഞ്ഞു. കൊച്ചിൻ ഷിപ്പ്‌യാർഡ് ഉൾപ്പെടെയുള്ള ഇന്ത്യൻ ഷിപ്പ്‌യാർഡുകളുമായി സഹകരിച്ച് ഇന്ത്യയിൽ കപ്പലുകൾ നിർമ്മിക്കാൻ ചില റഷ്യൻ സ്ഥാപനങ്ങളും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഷിപ്പിംഗ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ഇന്ത്യൻ കപ്പൽ നിർമ്മാതാക്കൾക്ക് ആഗോളതലത്തിൽ വിശ്വാസ്യത വർദ്ധിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. "അതുകൊണ്ടാണ് ഇത്രയധികം ഓർഡറുകൾ ഞങ്ങൾക്ക് ലഭിക്കുന്നത്. ഗുണനിലവാരമുള്ള ഉൽപ്പാദനത്തിലും ശേഷി വർദ്ധിപ്പിക്കുന്നതിലും ഇന്ത്യയ്ക്ക് എങ്ങനെ വിശ്വാസം വളർത്താൻ കഴിയുമെന്നതിന്റെ തെളിവുകൂടിയാണിത്," അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ചോദ്യത്തിന് മറുപടിയായി, മൂന്നാമത് 'സാഗർമന്ഥൻ - ദി ഓഷ്യൻ ഡയലോഗി'ന്റെ രണ്ടാം ദിവസം മ്യാൻമർ മന്ത്രിയെ കണ്ട കാര്യം സോനോവാൾ പരാമർശിച്ചു. മ്യാൻമറിൽ തീരദേശ കപ്പൽ ഗതാഗതം വിജയകരമായി നടക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചതായും മന്ത്രി പറഞ്ഞു. "അതുകൊണ്ടാണ് മ്യാൻമറിലെ സിറ്റ്‌വെ തുറമുഖം വളരെ വിജയകരമായി പ്രവർത്തിക്കുന്നത്," അദ്ദേഹം പറഞ്ഞു. കപ്പൽ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയുമായി സഹകരിക്കാൻ ബെൽജിയം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അമേരിക്ക, ജർമ്മനി, നോർവേ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 40 കപ്പലുകൾ നിർമ്മിക്കാനുള്ള ഓർഡർ കൊച്ചിൻ ഷിപ്പ്‌യാർഡിന്
