ന്യൂഡല്‍ഹി: എ എ പി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനു നേരെ ദ്രാവകമൊഴിക്കാന്‍ ശ്രമം. നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന പദയാത്ര ഗ്രേറ്റര്‍ കൈലാഷിലെത്തിയപ്പോഴായിരുന്നു സംഭവം.
ബസ് ജീവനക്കാരനായ അശോക് ഝായാണ് ആക്രമണത്തിന് മുതിര്‍ന്നത്. കെജ്രിവാളിനു നേരെ വെള്ളമാണ് ഒഴിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിനു പിന്നില്‍ ബി ജെ പി യാണെന്ന് എ എ പി ആരോപിച്ചു.