ന്യൂഡല്‍ഹി: പ്രയാഗ്രാജിലെ കുംഭമേളയിലെത്തി സന്യാസം സ്വീകരിച്ച് ബോളിവുഡ് നടി മമത കുല്‍ക്കര്‍ണി. 'യാമയി മമത നന്ദ്ഗിരി' എന്ന പുതിയ പേരും സ്വീകരിച്ചു. കിന്നര്‍ അഖാഡയുടെ (ആശ്രമം) മഹാമണ്ഡലേശ്വര്‍ ആയി സ്ഥാനമേറ്റെടുക്കും. അതിനായുള്ള ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. മഹാദേവനും കാളീദേവിയും നല്‍കിയ നിയോഗമാണിതെന്ന് മമത പ്രതികരിച്ചു. സിനിമയിലെ അഭിനയം വിലക്കില്ലെന്നും, ദേവതകളുടെ വേഷം ചെയ്യാവുന്നതാണെന്നും കിന്നര്‍ അഖാഡയുടെ ആചാര്യ മഹാമണ്ഡലേശ്വര്‍ ലക്ഷ്മി നാരായണ്‍ പറഞ്ഞു.
കുംബമേളയില്‍ സന്യാസ ദീക്ഷ സ്വീകരിച്ച് ബോളിവുഡ് താരം മമത കുല്‍ക്കര്‍ണി