സിഹോര്‍: ദുരൂഹസാഹചര്യത്തില്‍ മോഡല്‍ മരിച്ചു. ഖുശ്ബു അഹിര്‍വാര്‍ (27) ആണ് മരിച്ചത്. പരിക്കേറ്റ ഖുശ്ബുവിനെ ആണ്‍ സുഹൃത്ത് സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞതായാണ് പ്രാഥമിക നിഗമനം. ഖുശ്ബുവിന്റെ ദേഹത്തെല്ലാം നീലിച്ച പാടുകള്‍ ഉണ്ടെന്നും മുഖം നീരുവന്നു വീര്‍ത്ത നിലയിലാണെന്നും സ്വകാര്യഭാഗങ്ങളില്‍ മുറിവുണ്ടെന്നും അമ്മ ലക്ഷ്മി അഹിര്‍വാര്‍ ആരോപിച്ചു. മകളെ ക്രൂരമായി മര്‍ദിച്ചു കൊന്നതാണെന്നും നീതി ലഭിക്കണമെന്നും മകളെ ഉപദ്രവിച്ചവര്‍ ശിക്ഷിക്കപ്പെടണമെന്നും ലക്ഷ്മി ആവശ്യപ്പെട്ടു.
ഖാസിം എന്നു പേരുള്ള യുവാവിനൊപ്പമായിരുന്നു ഖുശ്ബു താമസിച്ചിരുന്നത്. ഉജ്ജയിനില്‍ നിന്ന് ഭോപ്പാലിലേക്ക് പോകും വഴി ഖുശ്ബുവിന്റെ ആരോഗ്യം മോശമായെന്നും ഖുശ്ബു അബോധാവസ്ഥയിലായതോടെ ഖാസിം സ്ഥലം വിട്ടെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
മൂന്നു ദിവസങ്ങള്‍ക്കു മുന്‍പ് ഇയാള്‍ ഖുശ്ബുവിന്റെ അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു.
ഭോപ്പാലിലെ പരസ്യ മേഖലയില്‍ അറിയപ്പെടുന്ന മോഡലായിരുന്നു ഖുശ്ബു. ആയിരക്കണക്കിന് പേരാണ് ഖുശ്ബുവിനെ സമൂഹമാധ്യമങ്ങളില്‍ ഫോളോ ചെയ്യുന്നത്. പൊലീസ് കേസ് ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
