കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ്

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ്


തിരുവനന്തപുരം: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. രണ്ടു വര്‍ഷത്തേക്കാണ് നിയമനം.

മുന്‍ മന്ത്രിയും സി പി ഐ നേതാവുമായ കെ രാജുവിനെ ബോര്‍ഡ് അംഗമായും നിയമിച്ചിട്ടുണ്ട്. ഈ മാസം 13നാണ് ഇപ്പോഴത്തെ ബോര്‍ഡിന്റെ കലാവധി അവസാനിക്കുന്നത്.

ചീഫ് സെക്രട്ടറിയായി സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം അഞ്ച് വര്‍ഷം മലയാള സര്‍വകലാശാലയുടെ വി സി യായിരുന്നു. നിലവില്‍ ഐ എം ജി ഡയറക്ടറായി തുടരവെയാണ് പുതിയ നയമനം.