ടെക്‌സസ്: ആന്ധ്രപ്രദേശ് സ്വദേശിനിയായ ടെക്‌സസിലെ വിദ്യാര്‍ഥിനിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ടെക്‌സസിലെ എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദം നേടിയ രാജ്യലക്ഷ്മി (23)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തെ തുടര്‍ന്ന് പൊലീസ് നടപടികള്‍ ആരംഭിച്ചു. ബിരുദം നേടിയ ശേഷം രാജ്യലക്ഷ്മി യു എസില്‍ ജോലി അന്വേഷിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മരണ കാരണം വ്യക്തമല്ല. രണ്ടു ദിവസമായി ചുമയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.
മരണ കാരണം കണ്ടെത്തുന്നതിനായി മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റി. ഈ മാസം ഏഴിനാണ് രാജ്യലക്ഷ്മി മരിച്ചത്. രണ്ടു മൂന്നു ദിവസമായി ചുമയും നെഞ്ചു വേദനയും ഉണ്ടായിരുന്നതായി ബന്ധു അറിയിച്ചു. ഏഴിനു രാവിലെ രാജ്യലക്ഷ്മി എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആന്ധ്രയിലെ ബാപട്‌ല ജില്ലയിലെ കര്‍മെച്ചേഡു ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷക കുടുംബാംഗമാണ് രാജ്യലക്ഷ്മി. രാജ്യലക്ഷ്മിയുടെ മൃതദേഹം ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള ധനസമാഹരണത്തിനായി ഫണ്ട് ശേഖരണം ആരംഭിച്ചു.
