പുതിയ ജി എസ് ടി നിരക്കുകള്‍ സെപ്തംബര്‍ 22 മുതല്‍ നിലവില്‍ വരും

പുതിയ ജി എസ് ടി നിരക്കുകള്‍ സെപ്തംബര്‍ 22 മുതല്‍ നിലവില്‍ വരും


ന്യൂഡല്‍ഹി: ജി എസ് ടിയില്‍ 12, 28 ശതമാനം സ്ലാബുകള്‍ ഒഴിവാക്കി ഇനി 5, 18 ശതമാനം സ്ലാബുകള്‍ മാത്രമാക്കി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം ജി എസ് ടി കൗണ്‍സില്‍ അംഗീകരിച്ചു. എന്നാല്‍ സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരത്തില്‍ തീരുമാനമുണ്ടായിട്ടില്ല. 

പാല്‍, പനീര്‍, ബ്രഡ് എന്നിവയ്ക്ക് ജി എസ് ടി ഒഴിവാക്കി. വ്യക്തിഗത ലൈഫ് ഇന്‍ഷൂറന്‍സിനേയും വ്യക്തിഗത ആരോഗ്യ ഇന്‍ഷൂറന്‍സിനും ജി എസ് ടിയില്ല. 33 ജീവന്‍രക്ഷാ മരുന്നുകള്‍ക്കും ജി എസ് ടി ഉണ്ടാകില്ല. 

ഹെയര്‍ ഓയിലിന് അഞ്ച് ശതമാനമാണ് ജി എസ് ടി നിശ്ചയിച്ചിരിക്കുന്നത്. രാസവളത്തിനും കീടനാശിനികള്‍ക്കും ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ്, ചെരിപ്പ്, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് വില കുറയും. 

പുതിയ നികുതി സെപ്തംബര്‍ 22 മുതലാണ് നിലവില്‍ വരിക.