ടെൽ അവിവ്: പശ്ചിമേഷ്യയിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് ഇസ്രായേൽ പുതിയ ചാര ഉപഗ്രഹം വിക്ഷേപിച്ചു. ഇറാനെതിരായ നീക്കങ്ങളിൽ സഹായിച്ച 12,000 ചിത്രങ്ങൾ നൽകിയതിന് സമാനമായ പ്രവർത്തനം നടത്തുന്നതാകും ഒഫെക് 19 എന്ന പുതിയ ഉപഗ്രഹമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു.
സമീപ വർഷങ്ങളിൽ നിരവധി ഉപഗ്രഹങ്ങളാണ് ഇസ്രായേൽ ബഹിരാകാശത്തെത്തിച്ചത്. ഇസ്രായേൽ എയ്‌റോ സ്പേസ് ഇൻഡസ്ട്രീസ് കമ്പനി ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ എന്നിവക്കൊപ്പം ഉപഗ്രഹങ്ങളും വൻതോതിൽ ഉൽപാദിപ്പിച്ച് വിപണനം നടത്തുന്നുണ്ട്. മധ്യ ഇസ്രായേലിലെ പാൽമാഹിം വ്യോമകേന്ദ്രത്തിൽനിന്നാണ് ചൊവ്വാഴ്ച ഉപഗ്രഹം വിക്ഷേപിച്ചത്. ഇതിന്റെ ആദ്യരൂപമായ ഒഫെക് 16, 2023ൽ വിക്ഷേപിച്ചിരുന്നു.
പശ്ചിമേഷ്യയെ നിരീക്ഷിക്കാൻ ഇസ്രായേൽ പുതിയ ചാര ഉപഗ്രഹം വിക്ഷേപിച്ചു
