ഡല്‍ഹിയില്‍ മുന്നൂറിലേറെ വിമാനങ്ങള്‍ വൈകി

ഡല്‍ഹിയില്‍ മുന്നൂറിലേറെ വിമാനങ്ങള്‍ വൈകി


ന്യൂഡല്‍ഹി: മഴ കനത്തു പെയ്തതിനെ തുടര്‍ന്ന് കാലാവസ്ഥ മോശമായതോടെ ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മുന്നൂറിലേറെ വിമാനങ്ങള്‍ വൈകി. മഴ ശക്തമാണെങ്കിലും വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടതായി റിപ്പോര്‍ട്ടില്ല. 

വെള്ളിയാഴ്ച രാവിലെ ആരംഭിച്ച മഴ ശനിയാഴ്ചയും തുടര്‍ന്ന സാഹചര്യത്തില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ശനിയാഴ്ച റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. 

പഞ്ച്കുയാന്‍ മാര്‍ഗ്, മഥുര റോഡ്, ശാസ്ത്രി ഭവന്‍, ആര്‍കെ പുരം, മോത്തി ബാഗ്, കിദ്വായ് നഗര്‍ എന്നിവയുള്‍പ്പെടെ തലസ്ഥാനത്തെ നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ ഗതാഗതത്തെയും ബാധിച്ചു.