സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു

സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു


മുംബൈ: ബാന്ദ്രയില്‍ നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ നിന്നാണ് പ്രതി ആകാശ് കനോജിയെ പൊലീസ് പിടികൂടിയത്. ഇയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു. 

സെയ്ഫ് അലിഖാനെ ആക്രമിച്ച ആകാശ് കനോജിക്ക് അധോലോക സംഘങ്ങളുമായി ബന്ധമില്ലെന്നാണ് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം വ്യക്തമാക്കിയത്. 

ആക്രമണത്തെത്തുടര്‍ന്നുള്ള പരിക്കിന് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ നടന് ശസ്ത്രക്രിയ നടത്തി. നടന്റെ ശരീരത്തില്‍ നിന്ന് കത്തിയുടെ ഒടിഞ്ഞ ഭാഗം നീക്കം ചെയ്തു. ഖാന്‍ സുഖം പ്രാപിച്ചുവരികയാണെന്നും 'അപകടനില തരണം' ചെയ്തതായും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

അതിനിടെ സെയ്ഫ് അലി ഖാന്‍ 35.95 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്തതായി ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സെയ്ഫ് അലിഖാന്റെ ഇന്‍ഷൂറന്‍സ് രേഖ എക്‌സില്‍ ചോര്‍ന്നതായും നിരവധി പേര്‍ ഇത് പങ്കിട്ടതായും കണ്ടെത്തിയിട്ടുണ്ട്. 

ചോര്‍ന്ന രേഖ പ്രകാരം ഇന്‍ഷൂറന്‍സ് കമ്പനി ക്ലെയിം ഭാഗികമായി അംഗീകരിച്ചിട്ടുണ്ട്. നടന്റെ ചികിത്സയ്ക്ക് മുന്‍കൂര്‍ അംഗീകാര തുകയായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.