ടെഹ്‌റാന്‍: ഇറാന്‍ സുപ്രിം കോടതിയില്‍ രണ്ട് മുതിര്‍ന്ന ജഡ്ജിമാര്‍ വെടിയേറ്റ് മരിച്ചു.
കോടതിയില്‍ അതിക്രമിച്ചു കയറിയ തോക്ക് ധാരിയാണ് ജഡ്ജിമാരായ അലി റാസിനിയേയും മുഹമ്മദ് മൊഗിഷെയേയും കൊലപ്പെടുത്തിയത്.
ജുഡീഷ്യറിയുടെ വാര്‍ത്താ വെബ്സൈറ്റായ മിസാന്‍ പ്രകാരം, സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിനിടെ അക്രമി സ്വയം വെടിവച്ചു. ഒരു അംഗരക്ഷകനും ആക്രമണത്തില്‍ പരിക്കേറ്റു.
ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ല.
ജുഡീഷ്യറിയുടെ മീഡിയ ഓഫീസ് ഒരു പ്രസ്താവനയില്‍ ആക്രമണത്തെ മുന്‍കൂട്ടി തയ്യാറാക്കിയ കൊലപാതകമാണെന്ന് വിശേഷിപ്പിച്ചു.
പ്രാഥമിക കണ്ടെത്തലുകള്‍ അനുസരിച്ച് സുപ്രിം കോടതി പരിഗണിക്കുന്ന ഒരു കേസിലും ആക്രമണകാരി ഉള്‍പ്പെട്ടിട്ടില്ല. ആക്രമണത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്.
ഇറാനിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരില്‍ ഒരാളായിരുന്നു 71 വയസ്സുള്ള റാസിനി 1998-ല്‍ ഒരു വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.
മനുഷ്യാവകാശ ലംഘനം ആരോപിച്ച് 68 വയസ്സുള്ള മൊഗിസെയ്ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍, യു എസ്, കാനഡ എന്നീ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.