ഇസ്രായേലി പൗരന് കുത്തേറ്റു; ഭീകരമാക്രമണമെന്ന് മാധ്യമങ്ങള്‍

ഇസ്രായേലി പൗരന് കുത്തേറ്റു; ഭീകരമാക്രമണമെന്ന് മാധ്യമങ്ങള്‍


ടെല്‍അവീവ്: ടെല്‍അവീവില്‍ ഇസ്രായേലി പൗരന് കുത്തേറ്റത് ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച് ഇസ്രായേലി മാധ്യമങ്ങള്‍. പാലസ്തീന്‍ വംശജനാണ് പ്രതിയെന്നും മാധ്യമങ്ങള്‍ ആരോപിച്ചു. അക്രമിയെ ഇസ്രായേലി സായുധ സിവിലിയന്‍ വെടിവെച്ചു കൊലപ്പെടുത്തി.

ടെല്‍ അവീവിലെ ലെവോണ്ടിന്‍ സ്ട്രീറ്റിലാണ് സംഭവം. 30 വയസ്സുള്ള ഇസ്രായേലി പൗരനാണ് കുത്തേറ്റത്. ഇയാളെ ഗുരുതരാവസ്ഥയില്‍ ഇച്ചിലോവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സലാ യാഹ്യെ എന്ന് പേരുള്ള 19 വയസ്സുള്ള പാലസ്തീന്‍ പൗരന്‍ തുല്‍ക്കറെം നഗരത്തിലെ വെസ്റ്റ് ബാങ്കില്‍ നിന്നുള്ളയാളാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാലസ്തീന്‍ പൗരന്‍ ഇസ്രായേലില്‍ അനധികൃതമായി താമസിക്കുകയായിരുന്നുവെന്ന് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. 

സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി ഇസ്രായേല്‍ പൊലീസ് പറഞ്ഞു.