രന്യ റാവുവിന്റെ ജാമ്യാപേക്ഷ തള്ളി

രന്യ റാവുവിന്റെ ജാമ്യാപേക്ഷ തള്ളി


ബംഗളൂരു: സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ രന്യ റാവുവിന്റെ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി തള്ളി. റവന്യൂ ഇന്റലിജന്‍സ് വിഭാഗം വിമാനത്താവളത്തില്‍ നിന്നും അറസ്റ്റു ചെയ്ത രന്യ റാവുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു.

കന്നട നടിയും ഉയര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥന്റെ വളര്‍ത്തു മകളുമായ രന്യയെ മാര്‍ച്ച് 10നാണ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. 12 കോടി രൂപ വില മതിക്കുന്ന സ്വര്‍ണവുമായാണ് നടി പിടിയിലായത്. ബെല്‍റ്റില്‍ ഒളിപ്പിച്ച 14 കിലോ ഗ്രാം വരുന്ന സ്വര്‍ണക്കട്ടകളാണ് പിടികൂടിയത്. ഇതു കൂടാതെ 800 ഗ്രാം സ്വര്‍ണാഭരണങ്ങളും പിടികൂടിയിട്ടുണ്ട്. രന്യയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും രണ്ടുകോടി രൂപയും പിടിച്ചെടുത്തിരുന്നു. രന്യ റാവുവിന് കര്‍ണാടകയില്‍ 12 ഏക്കര്‍ ഭൂമി ഉള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

ദുബായില്‍ നിന്നും എത്തിയ നടി സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് ഡി ആര്‍ ഐ പരിശോധനയില്‍ കുടുങ്ങിയത്. അടുത്ത കാലത്ത് അടുപ്പിച്ച് വിദേശ യാത്രകള്‍ നടത്തിവന്നിരുന്ന രന്യയെ ഡി ആര്‍ എഫ് വിഭാഗം നിരീക്ഷിച്ചു വരുകയായിരുന്നു. ബംഗളൂരു വിമാനത്താവളത്തില്‍ പിടികൂടിയ വലിയ സ്വര്‍ണവേട്ടകളിലൊന്നാണിതെന്ന് ഡി ആര്‍ എഫ് വിശദീകരിച്ചു.