സിയാറ്റില്‍: സിയാറ്റില്‍ സ്റ്റോം ടീമിന്റെ പുതിയ മുഖ്യ പരിശീലകയായി ഇന്ത്യന്‍ വംശജയായ സോണിയ രാമനെ നിയമിച്ചതായി ഇ എസ് പി എന്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്ക് ലിബര്‍ട്ടി ടീമില്‍ അസിസ്റ്റന്റ് കോച്ചായി സേവനം അനുഷ്ഠിക്കുന്ന സോണിയ വനിതകളുടെ പ്രൊഫഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗായ വിമന്‍സ് നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ (ഡബ്ല്യു എന്‍ ബി എ)യില്‍ മുഖ്യ പരിശീലക സ്ഥാനം അലങ്കരിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ്.
സിയാറ്റില്‍ സ്റ്റോം, മുന്‍ മുഖ്യ പരിശീലക നോവല്‍ ക്വിന്‍യുടെ കാലാവധി പുതുക്കിയിരുന്നില്ല. ക്വിന്‍ 2021-ല്‍ ചുമതലയേറ്റതുമുതല്‍ അഞ്ചു സീസണുകളിലായി ടീമിന് 97 വിജയങ്ങളും 89 പരാജയങ്ങളുമാണ് നേടിയത്.
