'ഏഴ് പുതിയ മനോഹര വിമാനങ്ങള്‍ വെടിവെച്ചിട്ടു': ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം വീണ്ടും ഉദ്ധരിച്ച് ട്രംപ്

'ഏഴ് പുതിയ മനോഹര വിമാനങ്ങള്‍ വെടിവെച്ചിട്ടു': ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം വീണ്ടും ഉദ്ധരിച്ച് ട്രംപ്


വാഷിംഗ്ടണ്‍: വീണ്ടും ഇന്ത്യ-പാക്കിസ്താന്‍ സംഘര്‍ഷത്തെക്കുറിച്ച് പരാമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ വ്യാപാര നികുതി നയങ്ങളാണ് ലോകത്തിനു 'മഹത്തായ സേവനം' ചെയ്തതെന്നു ട്രംപ് വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തിനിടെ വ്യക്തമാക്കി. അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ 'ഏഴ് പുതുപുത്തന്‍ മനോഹര വിമാനങ്ങളാണ് തകര്‍ക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഇത് ആദ്യമായല്ല ട്രംപ് ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെക്കുറിച്ച് പറയുന്നത്. അദ്ദേഹം ഇതിനുമുമ്പും താന്‍ ഇരു ആണവ ശക്തികളുടെയും യുദ്ധം 24 മണിക്കൂറിനുള്ളില്‍ നിര്‍ത്തിച്ചുവെന്നു അവകാശപ്പെട്ടിരുന്നു. പാകിസ്താന്‍ ട്രംപിന്റെ അവകാശവാദം അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ അത് തള്ളി. നാല് ദിവസത്തോളം നീണ്ട അതിര്‍ത്തി സംഘര്‍ഷത്തിനു ശേഷം, ഇരു രാജ്യങ്ങളുടെയും ഡയറക്ടര്‍ ജനറല്‍സ് ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് (DGMOs) ടെലിഫോണ്‍ സംഭാഷണത്തിലൂടെ വെടിനിര്‍ത്തല്‍ കരാറില്‍ എത്തുകയായിരുന്നു.

'മോഡി ജിയും പ്രസിഡന്റ് ട്രംപും തമ്മില്‍ ഇന്നലെ സംഭാഷണം നടന്നുവെന്ന കാര്യത്തില്‍ എനിക്ക് അറിവില്ലെന്ന് ഒക്ടോബര്‍ 16ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത വിദേശകാര്യ മന്ത്രാലയ (MEA) വക്താവ് രണ്‍ധീര്‍ ജൈസ്വാള്‍ വ്യക്തമാക്കിയിരുന്നു.  അതിനു മുന്‍പ് ജൂണില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ട്രംപിന്റെ പങ്ക് തള്ളിയിരുന്നു.