ന്യൂഡല്‍ഹി: ബിഹാര്‍ വോട്ടര്‍ പട്ടിക സൂക്ഷ്മ പരിശോധനയില്‍ മുന്നറിയിപ്പുമായി സുപ്രിം കോടതി. വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കുകയാണെങ്കില്‍ ഇടപെടുമെന്നാണ് കോടതി മുന്നറിയിപ്പ് നല്‍കിയത്. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് തടയാന്‍ കഴിഞ്ഞ ദിവസം സുപ്രിം കോടതി വിസമ്മതിച്ചിരുന്നു.
എന്നാല്‍, 65 ലക്ഷത്തോളം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കുന്ന ആശങ്ക ഹര്‍ജിക്കാര്‍ അറിയിച്ചതോടെയാണ് കോടതി ഇടപെടല്‍ നടത്തിയത്. കരട് രേഖയില്‍ പോരായ്മയുണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് സുപ്രിം കോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു.
മരിച്ചെന്ന പേരില്‍ ജീവിച്ചിരിക്കുന്ന ആരെയെങ്കിലും ഒഴിവാക്കിയോ എന്നും ബോധ്യപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.