മുണ്ടക്കൈയില്‍ ജീവനുള്ള ആരെയും ഇനി രക്ഷിക്കാനില്ലെന്ന് സൈന്യം അറിയിച്ചു-മുഖ്യമന്ത്രി

മുണ്ടക്കൈയില്‍ ജീവനുള്ള ആരെയും ഇനി രക്ഷിക്കാനില്ലെന്ന് സൈന്യം അറിയിച്ചു-മുഖ്യമന്ത്രി


മുണ്ടക്കൈ: വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലെ ദുരന്തഭൂമിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. വയനാട്ടില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മേപ്പാടി ചൂരല്‍മലയിലെത്തിയത്.

 ബെയ്‌ലി പാലം പണി പൂര്‍ത്തിയാകുന്നു; സ്ഥിരമായി നിലനര്‍ത്തും

ചൂരല്‍മലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ബെയിലി പാലം സന്ദര്‍ശിച്ചു. പാലത്തിന്റെ നിര്‍മാണ പുരോഗതിയും സൈനിക ഉദ്യോഗസ്ഥരുമായി വിലയിരുത്തി.

വൈകുന്നേരത്തോടെ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്.  മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, കെ രാജന്‍ എന്നിവരും ഉണ്ടായിരുന്നു. പ്രദേശത്ത് മഴ പെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രിയെത്തിയത്. ബെയിലി പാല നിര്‍മാണം കണ്ടശേഷം ദുരന്തഭൂമിയില്‍ നിന്നും മുഖ്യമന്ത്രി മടങ്ങി. ക്യാമ്പുകളില്‍ കഴിയുന്ന ദുരിതബാധിതരെയും മുഖ്യമന്ത്രി സന്ദര്‍ശിക്കും

മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ രക്ഷിക്കാന്‍ കഴിയുന്നവരെയെല്ലാം രക്ഷിച്ചെന്നും ഇനി ആരും അവിടെ ബാക്കിയില്ലെന്നുമാണ് സൈന്യം അവലോകന യോഗത്തില്‍ അറിയിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. സൈന്യം നിര്‍മിക്കുന്ന ബെയ്ലി പാലം പ്രവര്‍ത്തനക്ഷമമാകുന്നതോടെ പ്രദേശത്തേക്ക് കടന്നുചെന്ന് മണ്ണ് നീക്കം ചെയ്യാന്‍ ആവശ്യത്തിന് ഉപകരണങ്ങള്‍ എത്തിക്കാനാകും. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിയോ എന്ന് പരിശോധിക്കും. ചാലിയാര്‍ പുഴയില്‍ മൃതദേഹങ്ങള്‍ക്കായി പരിശോധന തുടരും. പുനരധിവാസം ഫലപ്രദമായി നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.