തിരുവനന്തപുരം: ചിന്നക്കനാലിലെ റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ ഇ.ഡി. അന്വേഷണം. ഉടൻ എം.എൽ.എയെ ഇഡി ചോദ്യം ചെയ്യും. ഇതിനുള്ള നോട്ടീസ് ഉടൻ നൽകും. റിസോർട്ടിന്റെ മുൻ ഉടമകളായ മൂന്നുപേരെ ഇ.ഡി ചോദ്യം ചെയ്തുകഴിഞ്ഞു.
ആറ് കോടിയിലധികം വിലവരുന്ന റിസോർട്ട് വാങ്ങിയ സാമ്പത്തിക സ്രോതസാണ് ഇ.ഡി അന്വേഷിക്കുന്നത്.
50 സെന്റ് സർക്കാർ ഭൂമി കൈയേറിയാണ് റിസോർട്ട് നിർമ്മിച്ചതെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇ.ഡിയും നടപടി ആരംഭിച്ചിരിക്കുന്നത്. ഇടുക്കി വിജിലൻസ് യൂനിറ്റ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ 16ാം പ്രതിയാണ് മാത്യുകുഴൽനാടൻ. ഈ കേസിൽ 21 പ്രതികളാണുള്ളത്.
റിസോർട്ട് വാങ്ങിയ 6 കോടി രൂപയുടെ സ്രോതസ് വ്യക്തമാക്കണം: മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ ഇ.ഡി. അന്വേഷണം
