കൊച്ചി: സി പി എം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടു നല്‍കാമെന്ന് ഹൈക്കോടതി. മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി തള്ളിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മകള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനായി മെഡിക്കല്‍ കോളെജിന് വിട്ടുനല്‍കാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് മകള്‍ ആശ ലോറന്‍സ് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
