തിരുവനന്തപുരം: ഗ്യാസ് ഏജന്‍സി ഉടമയുടെ വീട്ടിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ ഒ സി) മാനേജര്‍ വിജിലന്‍സിന്റെ പിടിയിലായി. ഐ ഒ സി എറണാകുളം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്‌സ് മാത്യുവിനെയാണ് അറസ്റ്റ് ചെയ്തത്.
കൊല്ലം കടയ്ക്കലിലെ ഗ്യാസ് ഏജന്‍സി ഉടമയില്‍ നിന്നാണ് ഇയാള്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. പരാതിക്കാരന്റെ തിരുവനന്തപുരം പണ്ഡിറ്റ് കോളനിയിലെ വീട്ടിലെത്തി പണം വാങ്ങുമ്പോള്‍ വിജിലന്‍സ് ഡിവൈ എസ് പി പാപ്പച്ചന്‍, ഇന്‍സ്പെക്ടര്‍ അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്. കൈക്കൂലി ആരോപണം നേരിടുന്ന ഇയാള്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു.