മിസോറിയിലും അര്‍ക്കാന്‍സാസിലും ചുഴലിക്കാറ്റില്‍ 14 പേര്‍ മരിച്ചു

മിസോറിയിലും അര്‍ക്കാന്‍സാസിലും ചുഴലിക്കാറ്റില്‍ 14 പേര്‍ മരിച്ചു


മിസോറി: മധ്യ യുണൈറ്റഡ് സ്റ്റേറ്റ്‌സിനെ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ കുറഞ്ഞത് 14 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു.

മിസോറി സ്റ്റേറ്റ് ഹൈവേ പട്രോള്‍ എക്‌സില്‍ ഒരു പ്രസ്താവനയില്‍ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് 11 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അര്‍ക്കാന്‍സാസില്‍, മൂന്ന് പേര്‍ മരിച്ചതായി അധികൃതര്‍ പറഞ്ഞു.

മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകള്‍ തകരുകയും ചെയ്തു. റെസിഡന്‍ഷ്യല്‍, വാണിജ്യ കെട്ടിടങ്ങള്‍ക്ക് ഗുരുതരമായ നാശനഷ്ടങ്ങള്‍ എന്നിവയുള്‍പ്പെടെ വ്യാപകമായ നഷ്ടമുണ്ടായതായി പൊലീസ് വിശദീകരിച്ചു. ചുഴലിക്കാറ്റിന് പുറമേ ഇടിമിന്നലും വലിയ ആലിപ്പഴം വീഴ്ചയും ചില പ്രദേശങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു.

മിസോറി വെയ്ന്‍ കൗണ്ടിയില്‍ ആറ് പേരാണ് മരിച്ചത്. ഒസാര്‍ക്ക് കൗണ്ടിയില്‍ മൂന്ന് മരണങ്ങളും ഒന്നിലധികം പരിക്കുകളും ഉണ്ടായി. ബട്ട്‌ലര്‍, ജെഫേഴ്‌സണ്‍ കൗണ്ടികളില്‍ ഓരോ മരണവും രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചുഴലിക്കാറ്റില്‍ മൂന്ന് പേര്‍ മരിക്കുകയും 29 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി അര്‍ക്കന്‍സാസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.