ബലൂചിസ്ഥാന്‍ ട്രെയിന്‍ റാഞ്ചല്‍; 214 പേരെ വധിച്ചെന്ന് ബി എല്‍ എ

ബലൂചിസ്ഥാന്‍ ട്രെയിന്‍ റാഞ്ചല്‍; 214 പേരെ വധിച്ചെന്ന് ബി എല്‍ എ


ഇസ്‌ലാമാബാദ്: ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നും ട്രെയിന്‍ റാഞ്ചിയ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) കൂടുതല്‍ അവകാശ വാദവുമായി രംഗത്ത്. പാക് ജയിലില്‍ കഴിയുന്ന ബലൂച് തടവുകാരെ മോചിപ്പിക്കാത്തതിനാല്‍ ട്രെയിനിലുണ്ടായിരുന്ന 214 പേരെയും വധിച്ചെന്നാണ് ബില്‍എയുടെ അവകാശവാദം.

ട്രെയിന്‍ റാഞ്ചിയതിനു പിന്നാലെ ബലൂച് തടവുകാരെ 48 മണിക്കൂറിനകം മോചിപ്പിക്കണമെന്ന് ബില്‍എം സായുധ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു വഴങ്ങാതെ വന്നതോടെയാണ് യാത്രക്കാരെ മുഴുവന്‍ വധിച്ചതായി ബില്‍എ പ്രസ്തവനയിറക്കിയത്.

പാക് സൈന്യത്തിന്റെ ധിക്കാരവും പിടിവാശിയുമാണെന്ന് 214 പേരുടെ ജീവന്‍ ഇല്ലാതാക്കാന്‍ കാരണമായതെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ 214 പേരെ കൊന്നതിന്റെ തെളിവുകളൊന്നും ബിഎല്‍എ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ 33 ഭീകരരെ കൊലപ്പെടുത്തുകയും 354 യാത്രക്കാരെ മോചിപ്പിക്കുകയും ചെയ്തതായി പാക് സേന അറിയിച്ചു. 23 സൈനികരും 3 റെയില്‍വേ ഉദ്യോഗസ്ഥരും 5 യാത്രക്കാരുമുള്‍പ്പെടെ 31 പേര്‍ ട്രെയിന്‍ റാഞ്ചലിനിടെ മരിച്ചിരുന്നു.