വീട്ടമ്മ ആത്മഹത്യ ചെയ്ത കേസില്‍ ജോസ് ഫ്രാങ്ക്‌ളിനെ കെ പി സി സി സസ്‌പെന്റ് ചെയ്തു

വീട്ടമ്മ ആത്മഹത്യ ചെയ്ത കേസില്‍ ജോസ് ഫ്രാങ്ക്‌ളിനെ കെ പി സി സി സസ്‌പെന്റ് ചെയ്തു


തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഡി സി സി ജനറല്‍ സെക്രട്ടറി ജോസ് ഫ്രാങ്ക്‌ളിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി കെ പി സി സി അറിയിച്ചു. ജോസ് ഫ്രാങ്ക്‌ളിന്‍ ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി തന്നെ ലൈംഗികമായി പീഡിപ്പിച്ചതാണ് മരണകാരണമെന്ന് വീട്ടമ്മ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ആത്മഹത്യാകുറിപ്പ് പുറത്തു വന്നതിനു പിന്നാലെയാണ് കെ പി സി സി നടപടി സ്വീകരിച്ചത്.

രണ്ടു കുറിപ്പുകളാണ് മരണ സമയത്ത് മക്കള്‍ക്കായി വീട്ടമ്മ എഴുതി വച്ചത്. മകന് എഴുതിയ കുറിപ്പിലാണ് താന്‍ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചു പറയുന്നത്.

മോനേ ഞാന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞാണ് വീട്ടമ്മ കുറിപ്പ് എഴുതിയത്. ജോസ് ഫ്രാങ്ക്‌ളിന്‍ തന്നെ ജീവിക്കാന്‍ അനുവദിക്കില്ല. കടം തീര്‍ക്കാന്‍ ഒരു സബ്‌സിഡിയറി ലോണ്‍ ശരിയാക്കി തരാമെന്ന് പറഞ്ഞാണ് വീട്ടമ്മ ബില്ലുകള്‍ കൊടുക്കാന്‍ ഓഫിസില്‍ പോയത്. അവിടെ വച്ച് തന്നെ ഇഷ്ടമാണെന്നും വിളിക്കുമ്പോഴെല്ലാം വരണമെന്നും ആവശ്യപ്പെട്ട് സ്പര്‍ശിച്ചു. അയാള്‍ ജീവിക്കാന്‍ സമ്മതിക്കില്ല. ഇങ്ങനെ ജീവിക്കാന്‍ വയ്യ എന്നാണ് കുറിപ്പിലുള്ളത്.