യാത്രക്കാരന്‍ ബോധരഹിതനായി; ജക്കാര്‍ത്ത- മദീന സൗദി എയര്‍ലൈന്‍സിന് തിരുവനന്തപുരം അടിയന്തര ലാന്റിംഗ്

യാത്രക്കാരന്‍ ബോധരഹിതനായി; ജക്കാര്‍ത്ത- മദീന സൗദി എയര്‍ലൈന്‍സിന് തിരുവനന്തപുരം അടിയന്തര ലാന്റിംഗ്

തിരുവനന്തപുരം; യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജക്കാര്‍ത്തയില്‍ നിന്നും മദീനയിലേക്ക് പറക്കുകയായിരുന്ന സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്റ് ചെയ്തു. 

വിമാനത്തിലെ യാത്രക്കാരനായ 29 വയസ്സുകാരന്‍ ബോധരഹിതനായതിനെ തുടര്‍ന്നാണ് അടിയന്തര ലാന്റിംഗ് നടത്തിയത്. ഇന്തോനേഷ്യന്‍ സ്വദേശിയായ യുവാവിനെ ഉടന്‍ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി.