പാരീസ്: ലൂവ്രെ മ്യൂസിയത്തില്‍ നിന്നും കവര്‍ന്ന 19-ാം നൂറ്റാണ്ടിലെ കിരീടം ഫ്രഞ്ച് അധികൃതര്‍ കണ്ടെത്തി. നെപ്പോളിയന്‍ മൂന്നാമന്റെ ഭാര്യയായ എമ്പ്രസ്സ് യൂജിനിയുടെ കിരീടത്തില്‍ സ്വര്‍ണ്ണ കഴുകന്മാരെ ചിത്രീകരിച്ചിട്ടുണ്ട്. 1,354 വജ്രങ്ങളും 56 മരതകങ്ങളും കൊണ്ട് പൊതിഞ്ഞതാണ് കിരീടമെന്ന് മ്യൂസിയത്തിന്റെ വെബ്സൈറ്റ് പറയുന്നു.
മ്യൂസിയത്തിന് സമീപം എംപ്രസ് യൂജിനിയയുടെ കിരീടം അധികൃതര്‍ കണ്ടെത്തിയതായി സ്രോതസ്സുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. കവര്‍ച്ചയെ തുടര്‍ന്ന് ലൂവ്രെ അടച്ചിട്ടിരുന്നു. വിനോദസഞ്ചാരികളെയും സന്ദര്‍ശകരെയും മ്യൂസിയത്തില്‍ നിന്ന് ഒഴിപ്പിക്കുകയും പ്രധാന കവാടത്തിന് ചുറ്റും സായുധ സൈനികര്‍ പട്രോളിംഗ് നടത്തുകയും ചെയ്തു.
ലൂവ്രെ മ്യൂസിയത്തിലെ ഏറ്റവും അമൂല്യമായ വസ്തുക്കളില്‍ ഒന്നാണ് നെപ്പോളിയന്‍ മൂന്നാമന്‍ ചക്രവര്‍ത്തിയുടെ ഭാര്യയായ എംപ്രസ് യൂജെനിയുടെ കിരീടം. മനോഹരമായ സ്വര്‍ണ്ണാഭരണങ്ങളും സ്വര്‍ണ്ണ കഴുകന്മാരും ഉള്ള കിരീടത്തില്‍ 1,354 വജ്രങ്ങളും 56 മരതകങ്ങളുമാണുള്ളത്. 19-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് സാമ്രാജ്യത്വ ചാരുതയുടെ പ്രതീകമാണ് ഈ വിലയേറിയ ആഭരണങ്ങള്‍.