കരുവന്നൂര്‍ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ കെ. രാധാകൃഷ്ണന്‍ എംപി ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും

കരുവന്നൂര്‍ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ കെ. രാധാകൃഷ്ണന്‍ എംപി ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും


കൊച്ചി : കരുവന്നൂര്‍ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ കെ. രാധാകൃഷ്ണന്‍ എംപി ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും. കൊച്ചിയിലെ ഇഡി ഓഫീസില്‍ പത്ത് മണിയോടെ ഹാജരാകാനാണ് എംപിക്ക് നിര്‍ദേശം ലഭിച്ചിട്ടുള്ളത്. ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണന്‍ എംപിക്ക് നിരവധി തവണ നോട്ടീസ് ലഭിച്ചിരുന്നു. എന്നാല്‍, ഇ.ഡിയടെ സമന്‍സ് നോട്ടീസ് കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് ആണെന്ന് അറിയിച്ചിട്ടില്ലെന്ന് കെ. രാധാകൃഷ്ണന്‍ എംപി നേരത്തെ പ്രതികരിച്ചിരുന്നു. ഏത് കേസാണെന്ന് അറിയില്ല. പാര്‍മെന്റ് കഴിയും വരെ ഹാജരാക്കാന്‍ കഴിയില്ല എന്ന് അറിയിച്ചിരുന്നു എന്നും കെ. രാധാകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.

കെ. രാധാകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്ന കാലയളവിലും കരുവന്നൂര്‍ ബാങ്കില്‍ തട്ടിപ്പ് നടന്നിരുന്നു. സിപിഐഎം നേതാക്കളുടെ അക്കൗണ്ടിലേയ്ക്ക് പണം പോയതിന്റെ ഉറവിടം കണ്ടെത്താനാണ് രാധാകൃഷ്ണന്‍ എംപിയെ ചോദ്യം ചെയ്യുന്നത് വിളിപ്പിച്ചതെന്നാണ് സൂചന.
201112നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വലിയ നിക്ഷേപ തട്ടിപ്പ് പുറത്തുവന്നത്.

2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.കരുവന്നൂര്‍ ബാങ്കില്‍ നിന്നും മുഖ്യപ്രതിയും ബിസിനസ് പങ്കാളിയും ചേര്‍ന്ന് അനധികൃത വായ്പ തരപ്പെടുത്തിയെന്നതായിരുന്നു കേസ്.ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. സിപിഐഎം നേതാക്കളായ ബാങ്ക് സെക്രട്ടറിയടക്കം ആറുപേരെ പ്രതിആക്കിയായിരുന്നു ആദ്യ കേസ്. 300 കോടിയുടെ ക്രമക്കേട് നടന്നെന്നായിരുന്നു ആദ്യ നിഗമനം. സഹകരണ വകുപ്പിന്റെ രണ്ടാം അന്വേഷണത്തില്‍ 125.84 കോടിയുടേതാണ് ക്രമക്കേടെന്ന് കണ്ടെത്തുകയായിരുന്നു. സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടില്‍ കണ്ടുകെട്ടിയ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് തിരിച്ച് നല്‍കാനാണ് ഇ.ഡിയുടെ തീരുമാനം