ഒ എന്‍ വി പുരസ്‌ക്കാരം പ്രഭാവര്‍മയ്ക്ക്

ഒ എന്‍ വി പുരസ്‌ക്കാരം പ്രഭാവര്‍മയ്ക്ക്


തിരുവനന്തപുരം: ഈ വര്‍ഷത്തെ ഒ എന്‍ വി പുരസ്‌കാരം പ്രഭാവര്‍മയ്ക്ക്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. മൂന്ന് ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമാണ് പ്രഭാവര്‍മ. ശ്യാമ മാധവം, കനല്‍ച്ചിലമ്പ്, രൗദ്രസാത്വികം, അര്‍ക്കപൂര്‍ണിമ, പാരായണത്തിന്റെ രീതിഭേദങ്ങള്‍, സന്ദേഹിയുടെ ഏകാന്തയാത്ര, ചന്ദനനാഴി തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

കേന്ദ്ര സാഹിത്യ അക്കാദമി അവര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പ്രൈസ്, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ്, പത്മ പ്രഭാ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ പ്രഭാവര്‍മയ്ക്ക് ലഭിച്ചിട്ടുണ്ട്.