Live Updates: കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിൽ പോളിങ് ആരംഭിച്ചു live updates

Live Updates: കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിൽ പോളിങ് ആരംഭിച്ചു live updates


ലോക്സഭാ തിരഞ്ഞെടുപ്പ് 2024-പോളിംഗ് ശതമാനം
ഉച്ചയ്ക്ക് 12.15 വരെ
സംസ്ഥാനം-33.40

മണ്ഡലം തിരിച്ച്:

1. തിരുവനന്തപുരം-32.55
2. ആറ്റിങ്ങല്‍-35.15
3. കൊല്ലം-33.07
4. പത്തനംതിട്ട-33.63
5. മാവേലിക്കര-33.80
6. ആലപ്പുഴ-35.13
7. കോട്ടയം-33.50
8. ഇടുക്കി-33.40
9. എറണാകുളം-32.92
10. ചാലക്കുടി-34.79
11. തൃശൂര്‍-33.48
12. പാലക്കാട്-35.10
13. ആലത്തൂര്‍-33.27
14. പൊന്നാനി-29.66
15. മലപ്പുറം-31.58
16. കോഴിക്കോട്-32.71
17. വയനാട്-34.12
18. വടകര-32.18
19. കണ്ണൂര്‍-34.51
20. കാസര്‍ഗോഡ്-33.82

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍, കേരളം




കേരളത്തില്‍ ഇന്ന് തിരഞ്ഞെടുപ്പ്

രണ്ടാംഘട്ട തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് 25231 ബൂത്തുകള്‍ സജ്ജമായി. മോക്‌ പോളിങ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്

കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലെ 194 സ്ഥാനാര്‍ഥികളുടെ വിധി, ഇന്ന് 2.77 കോടി വോട്ടര്‍മാരുടെ വിരല്‍ത്തുമ്പില്‍. രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വോട്ടെണ്ണല്‍ ജൂണ്‍ നാലിന്.  

പോളിങ് ബൂത്തുകളില്‍ ക്യൂ

7 മണിക്ക് പോളിങ് തുടങ്ങാനിരിക്കെ മിക്ക ബൂത്തുകളിലും നീണ്ട ക്യൂ രൂപപ്പെട്ട് കഴിഞ്ഞു

ആദ്യം വോട്ട് ചെയ്യാന്‍ സ്ഥാനാര്‍ത്ഥികള്‍

സ്ഥാനാര്‍ത്ഥികളെല്ലാം തങ്ങളുടെ വോട്ട് ആദ്യം തന്നെ രേഖപ്പെടുത്താനായി അതത് പോളിങ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി എം തോമസ് ഐസക് പോളിങ് ബൂത്തിലെത്തി. കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍ ബൂത്ത് നമ്പര്‍ 130ലാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്. സുരേഷ് ഗോപി തൃശൂരിലെ മുക്കാട്ടുകര സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. കുടുംബത്തോടെ അദ്ദേഹം അവിടെ എത്തിക്കഴിഞ്ഞു

തകരാറുകള്‍ പരിഹരിച്ചു

മോക് പോളിങ്ങിനിടെ തകരാറിലായ വിവി പാറ്റ് മെഷീനുകളുടെ തകരാര്‍ പരിഹരിച്ച് തുടങ്ങി. എറണാകുളം കുമ്പളങ്ങി 156-ാം ബൂത്തില്‍ മോക് പോള്‍ തുടങ്ങിയപ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റ് തകരാറിലായത് പരിഹരിച്ചു. കോഴിക്കോട് നടക്കാവ് സ്‌കൂളിലെ രണ്ടു ബൂത്തുകളില്‍ യന്ത്രത്തകരാര്‍ ഉണ്ടായിരുന്നത് പരിഹരിച്ചു

വോട്ടര്‍മാര്‍ ബൂത്തിലേക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ആളുകള്‍ എത്തിത്തുടങ്ങി. ബൂത്തുകളില്‍ വലിയ ക്യൂ ആണ്. വടകര മണ്ഡലത്തിലും വലിയ ക്യൂവാണ്. മണിയൂര്‍ പഞ്ചായത്തിലെ 156 ബൂത്തില്‍ വലിയ ക്യൂ രേഖപ്പെട്ട് കഴിഞ്ഞു

മോക്‌പോളിനിടെ വിവി പാറ്റില്‍ തകരാറ്

മോക് പോള്‍ ആരംഭിച്ചപ്പോള്‍ തന്നെ ചില ബൂത്തുകളില്‍ വിവി പാറ്റ് തകരാറിലായി. പത്തനംതിട്ട വെട്ടൂര്‍ 22 -ാം നമ്പര്‍ ബൂത്തിലെ വിവി പാറ്റ് മെഷിന്‍ പ്രവര്‍ത്തിച്ചില്ല. മോക്ക് പോളില്‍ തകരാര്‍ കണ്ടെത്തുകയായിരുന്നു. പുതിയ വിവി പാറ്റ് മെഷീന്‍ എത്തിക്കും. എറണാകുളം കുമ്പളങ്ങി 156 ആം ബൂത്തില്‍ മോക് പോള്‍ തുടങ്ങിയപ്പോള്‍ തന്നെ കണ്‍ട്രോള്‍ യൂണിറ്റ് തകരാറിലായി.

കോഴിക്കോട് മണ്ഡലം, കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിലെ ബൂത്ത് നമ്പര്‍ ഒന്നില്‍ വോട്ടിംങ് മെഷീന്‍ തകരാറില്‍. മോക്‌പോള്‍ സമയത്താണ് ശ്രദ്ധയില്‍പ്പെട്ടത്. പുതിയ മെഷീന്‍ എത്തിക്കും.